അബുദാബി: അബുദാബിയില്‍ പതിനൊന്നുകാരനെ വീടിന്റെ ടെറസില്‍ വച്ച് ലൈംഗികപീഡനത്തിന് ഇരയാക്കി കൊന്നത് രണ്ടാനമ്മയുടെ സഹോദരന്‍. കുട്ടിയുടെ ബന്ധുക്കളാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇരുപതുകാരനായ പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തെങ്കിലും വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.[www.malabarflash.com]
സംഭവം നടന്നതിനു ശേഷമുള്ള മൂന്നു ദിവസവും ഒന്നും അറിയാത്ത മട്ടില്‍ ഇയാള്‍ കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നു. അറസ്റ്റിലാകും വരെ ആര്‍ക്കും ഇയാളെ സംശയം തോന്നിയിരുന്നില്ല. പര്‍ദയണിഞ്ഞ് സ്ത്രീയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ കുട്ടിയെ വീടിന്റെ ടെറസിലേക്കു കൂട്ടി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ശേഷം കയറുപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊന്നത്. കുട്ടിയുടെ കുടുംബത്തെ അറിയുന്നയാളാണു പ്രതിയെന്ന് പോലീസ് പറഞ്ഞിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
പാക്ക് പൗരനായ ഡോ. മജീദ് ജനുജയ്ക്കു റഷ്യക്കാരിയായ ആദ്യഭാര്യയില്‍ ജനിച്ച അസാന്‍ എന്ന പതിനൊന്നുകാരനാണു ദാരുണമായി കൊല്ലപ്പെട്ടത്. ഡോ. മജീദിന്റെ ഇപ്പോഴത്തെ ഭാര്യയുടെ സഹോദരനാണ് കുഞ്ഞിനെ കൊന്നത്. സഹോദരിക്കും ഭര്‍ത്താവിനുമിടയില്‍ കുഞ്ഞു തടസമായതു കൊണ്ടാണ് അയാള്‍ കുഞ്ഞിനെ കൊന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
കഴിഞ്ഞ മാസം 30-ന് റമസാന്‍ വ്രതത്തിന്റെ ഭാഗമായി പള്ളിയിലേക്കു പോയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അസാന്‍ മജീദിനെ കാണാതാവുകയായിരുന്നു.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment