കണ്ണൂര്‍: ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് രണ്ട് ഡിവൈഎസ്പിമാര്‍ക്കെതിരെ ഭീഷണി മുഴക്കിയതിന് ബിജെപി നേതാവ് കെ. സുരേന്ദ്രനെതിരെ കേസ്.[www.malabarflash.com]
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ഡിവൈഎസ്പിമാരായ സദാനന്ദനും പ്രിന്‍സ് ഏബ്രഹാമിനുമെതിരെയുള്ള സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് നടപടി. പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് കണ്ണൂര്‍ ടൗണ്‍ പോലീസാണ് സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് ഫസലിനെ വധിച്ചതുമായി ബന്ധപ്പെട്ട്, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്റേതായി പുറത്തുവന്ന വീഡിയോയുടെയും ശബ്ദരേഖയുടെയും പശ്ചാത്തലത്തിലാണ് കെ. സുരേന്ദ്രന്‍ ഡിവൈഎസ്പിമാരെ വിമര്‍ശിച്ച് പോസ്റ്റ് ഇട്ടത്.
ഡി. വൈ. എസ്. പി മാരായ സദാനന്ദനും പ്രിന്‍സ് ഏബ്രഹാമും കാരായി രാജനെയും ചന്ദ്രശേഖരനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നു എന്ന പോസ്റ്റില്‍ ആരോപിച്ചിരുന്നു. പാര്‍ട്ടിക്കാരന്‍മാരാണെങ്കില്‍ രാജി വെച്ചിട്ട് ആ പണിക്കു പോകണമെന്നും സര്‍വീസ് കാലാവധി കഴിഞ്ഞാല്‍ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്മാരാണെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.
ഫസല്‍ കേസ്സ് പുനരന്വേഷിക്കാന്‍ പിണറായി സര്‍ക്കാര്‍ ഏല്‍പ്പിച്ചിട്ടുണ്ടോയെന്നും സി. പി. എം കാരായ ഈ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സി. ബി. ഐ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു കേസ്സിലെ പ്രതികളെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ പോസ്റ്റില്‍ ആരോപിച്ചിരുന്നു.

No comments:
Post a Comment