Latest News

സെക്യൂരിറ്റി ജീവനക്കാരനെ ധനകാര്യ സ്ഥാപനം മുറിയില്‍ പൂട്ടിയിട്ടു

കാഞ്ഞങ്ങാട്: കൊച്ചിയിലും ചെറുപുഴക്കും പിന്നാലെ കാഞ്ഞങ്ങാട്ടും സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ മുറിയില്‍ പൂട്ടിയിട്ടു. കാഞ്ഞങ്ങാട് മണപ്പുറം ഫിനാന്‍സ് സെക്യൂരിറ്റി ജിവനക്കാരനെയാണ് മാനേജര്‍ ഓഫീസികത്ത് നിര്‍ത്തി പുറത്തുനിന്ന് പൂട്ടിയിട്ടത്. [www.malabarflash.com]

24 മണിക്കൂര്‍ സമയം ഓഫീസനകത്ത് ബന്ദിയാക്കപ്പെട്ട സെക്യൂരിറ്റിയെ യൂണിയന്‍ നേതാക്കളും പോലീസും ഇടപെട്ട് മോചിപ്പിച്ചു.
കാഞ്ഞങ്ങാട് കുന്നുമ്മല്‍ റോഡിലെ എസ്ബിടി ശാഖ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പടിഞ്ഞാറുഭാഗത്തെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മണപ്പുറം ശാഖയില്‍ ഡ്യൂട്ടിക്കെത്തിയ നിലേശ്വരം പാലായി സ്വദേശി മോഹനനെ(52)യാണ് ഡ്യൂട്ടി ക്രമീകരണത്തിന്റെ മറവില്‍ ശനിയാഴ്ച വൈകീട്ട് ഓഫീസടച്ച് പോകുമ്പോള്‍ പുറത്തുനിന്ന് പൂട്ടിയിട്ടത്.
രാവിലെ പ്രാഥമിക കൃത്യങ്ങള്‍നിര്‍വ്വഹിക്കാന്‍ പോലുമാകതെ വന്നതോടെ സഹപ്രവര്‍ത്തകരെ ഫോണില്‍ വിവരമറിയിച്ചു. സഹപ്രവര്‍ത്തകര്‍ സെക്യൂരിറ്റി എംപ്ലോയീസ് യൂണിയന്‍(സിഐടിയു) നേതാക്കളെ സംഭവം അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ മാനേജറുമായി ബന്ധപ്പെട്ടപ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ ഡ്യൂട്ടി കൃത്യമായി നിര്‍വ്വഹിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള മാനേജ്‌മെന്റ് നിര്‍ദേശപ്രകാരമാണ് ഇങ്ങനെ ചെയതതെന്നും തുറക്കാന്‍ നിര്‍വ്വാഹമില്ലെന്നുമാണ് മറുപടി പറഞ്ഞത്. 

പിന്നീട് യൂണിയന്‍ ജില്ലാസെക്രട്ടറി തെരുവത്ത് നാരായണന്‍, പ്രസിഡന്റ് കെ രാജ്‌മോഹന്‍ ഏരിയാഭാരവാഹികളായ എസ് അനില്‍കുമാര്‍, വിജയകുമാര്‍ സിഐടിയു എരിയാപ്രസിഡന്റ് ടി കുട്ട്യന്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി. 
തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍പറത്തി നടത്തുന്ന തൊഴിലാളി ദ്രോഹനടപടിള്‍ അംഗീകരിക്കാനകില്ലെന്നന്ന് നേതാക്കള്‍ ഹോസ്ദുര്‍ഗ് സിഐ സികെ സുനില്‍കുമാറിനെ ധരിപ്പിച്ചു. 

പോലീസ് ബന്ധപ്പെട്ടിട്ടും മാനേജ്‌മെന്റ് വഴങ്ങാതെ വന്നപ്പോള്‍ സിഐയുടെ നേതൃത്വത്തില്‍ അപായ സൂചകമായ സൈറണ്‍ മുഴക്കി അപകട സന്ദേശം പരിസരത്ത് നല്‍കി നൂറുകണക്കിന് നാട്ടുകാരെ സാക്ഷി നിര്‍ത്തി ഗ്രില്ലിന്റെ പൂട്ട് തകര്‍ത്ത് ജീവനക്കാരനെ മോചിക്കുകയായിരുന്നു.
കടുത്ത മനുഷ്യാവകാശ ലംഘനം നടത്തുന്ന മണപ്പുറം മാനേജ്‌മെന്റിന്റെ നിലപാടില്‍ കഴിഞ്ഞ ദിവസം ഇത്തരത്തില്‍ മലപ്പുറത്ത് പൂട്ടിയിട്ട സെക്യൂരിറ്റി ജീവനക്കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു.ഇത്തരത്തിലുള്ള തൊഴിലാളി ദ്രോഹനടപടികള്‍ക്കെതിരെ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് സെക്യൂരിറ്റി എംപ്ലോയീസ് യൂണിയന്‍(സിഐടിയു) വ്യക്തമാക്കി.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.