ബംഗളൂരു: കർണാടകയിൽ വീണ്ടും ദുരഭിമാനക്കൊല. ദളിത് യുവാവിനെ വിവാഹം ചെയ്തതിന് ഗർഭിണിയായ യുവതിയെ ബന്ധുക്കൾ തീവച്ചുകൊന്നു. ശനിയാഴ്ച രാത്രി വിജയപുര ജില്ലയിലെ മുദേബിഹാൽ താലൂക്കിൽ ഗുണ്ടകനാലിലായിരുന്നു അതിക്രൂരമായ സംഭവം അരങ്ങേറിയത്. 21 കാരിയായ ബാനു ബീഗമാണ് കൊല്ലപ്പെട്ടത്.[www.malabarflash.com]
ഗുണ്ടകനാലിലുള്ള വാൽമികി സമുദായത്തിൽപെട്ട സയാബന്ന ശരണപ്പയെന്ന യുവാവിനെയാണ് ബാനു ബീഗം വിവാഹം ചെയ്തത്. പെൺകുട്ടിയുടെ ബന്ധുക്കളുടെ അക്രമത്തെ ഭയന്ന് ഇരുവരും ഗോവയിലേക്ക് രക്ഷപെട്ടിരുന്നു.
Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News
ഗുണ്ടകനാലിലുള്ള വാൽമികി സമുദായത്തിൽപെട്ട സയാബന്ന ശരണപ്പയെന്ന യുവാവിനെയാണ് ബാനു ബീഗം വിവാഹം ചെയ്തത്. പെൺകുട്ടിയുടെ ബന്ധുക്കളുടെ അക്രമത്തെ ഭയന്ന് ഇരുവരും ഗോവയിലേക്ക് രക്ഷപെട്ടിരുന്നു.
നാലു ദിവസത്തിനു ശേഷം ഇവർ നാട്ടിലേക്ക് തിരിച്ചെത്തി. ഇത് അറിഞ്ഞെത്തിയ ബാനുവിന്റെ ബന്ധുക്കൾ ഇരുവരെയും മർദിച്ച് അവശരാക്കിയ ശേഷം തീകൊളുത്തുകയായിരുന്നു. ബാനു സംഭവസ്ഥലത്തു തന്നെ മരിച്ചു. ശരപ്പയ്ക്ക് ഗുരുതരപൊള്ളലേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ യുവതിയുടെ മാതാവ് അടക്കം ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിൽ യുവതിയുടെ മാതാവ് അടക്കം ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment