Latest News

കടിഞ്ഞൂല്‍ പ്രസവത്തില്‍ ദമ്പതികള്‍ക്ക് നാലുകുഞ്ഞുങ്ങള്‍

തിരുവനന്തപുരം: ഒറ്റ പ്രസവത്തില്‍ നാലു കുഞ്ഞുങ്ങള്‍ എന്ന അപൂര്‍വത സ്വന്തമാക്കി തിരുവനന്തപുരത്തെ ദമ്പതികള്‍.[www.malabarflash.com]

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ഓരോ മിനിട്ട് ഇടവിട്ടാണ് കുഞ്ഞുങ്ങള്‍ ജനിച്ചത്. നെടുമങ്ങാട് സ്വദേശികളായ ജിതിന്‍ -ആശാദേവി എന്നിവരാണ് ഒരു ആണ്‍കുഞ്ഞിന്റെയും മൂന്ന് പെണ്‍കുഞ്ഞുങ്ങളുടെയും മാതാപിതാക്കളായത്.

നിശ്ചിത സമയത്തേക്കാള്‍ ആറാഴ്ച മുമ്പായിരുന്നു പ്രസവം. അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും പൂര്‍ണ്ണ ആരോഗ്യമുണ്ടെന്ന് പട്ടം മുറിഞ്ഞപാലത്തുള്ള സ്വകാര്യ ആശുപത്രി അധികൃതര്‍ അറിയിച്ചു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.