ബാംഗ്ളൂർ: തെക്കൻ ഇറ്റലിയിലെ ഒരു ഹോട്ടലിൽ വച്ച് 50കാരിയായ ഇറ്റലിക്കാരിയെ കയറിപ്പിടിച്ച 17കാരനായ ഇന്ത്യൻ ഷൂട്ടർക്ക് സസ്പെൻഷൻ. ഇന്ത്യയ്ക്കാകമാനം നാണക്കേടുണ്ടാക്കിയ സംഭവമാണിത്. ഇന്ത്യൻ ടീം ഒന്നടങ്കം സ്ത്രീയോട് മാപ്പുപറയുകയും ഇന്ത്യൻ ടീമിന്റെ ഇറ്റാലിയൻ കോച്ച് ഇടപെട്ട് കേസ് ഒഴിവാക്കിയെടുക്കുകയുമായിരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെയുണ്ടാകുന്ന നാലാമത്തെ സംഭവമാണിത്. ഇതോടെ നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രവർത്തനം തന്നെ ചോദ്യപ്പെട്ടിരിക്കുകയാണ്.
മുറി തൂത്ത് വൃത്തിയാക്കാൻ ചെന്നതായിരുന്നു അവർ. ഈ സമയം ഷൂട്ടർ പിന്നിൽ നിന്ന് മാറിടങ്ങളിൽ കയറിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു. അവർ ഉടൻ വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് ഷൂട്ടിംഗ് ടീം ക്യാപ്ര്രൻ മാനവജിത് സിംഗ് സന്ധുവും മറ്റുള്ളവരും അവരോട് മാപ്പപേക്ഷിച്ചു. കോച്ച് മാസലോ ദാർദി അവരോട് അപേക്ഷിച്ച് കേസ് പിൻവലിപ്പിച്ചു. പയ്യനായതിനാൽ അവനെ ഒറ്റയ്ക്ക് മടക്കിവിടാൻ നിയമം അനുവദിക്കുന്നില്ല. അതിനാൽ അവനെയും ഷൂട്ടിംഗ് മൽസരം നടക്കുന്ന പെറുവിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുകയാണ്. ഒരു ഭാരവാഹി പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bangalore, Rape Attempt, suspention
No comments:
Post a Comment