Latest News

അഴിമതി ആരോപണം: യുപിയിലെ വഖഫ് ബോർഡുകൾ പിരിച്ചുവിടാൻ തീരുമാനം

ലക്നൗ: അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് ഉത്തർ പ്രദേശിലെ സുന്നി, ഷിയ വഖഫ് ബോർഡുകൾ പിരിച്ചുവിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.[www.malabarflash.com] 

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇക്കാര്യത്തിൽ നിർദേശം നൽകിയെന്ന് വഖഫ് ബോർഡിന്റെ ചുമതലയുള്ള മന്ത്രി അറിയിച്ചു. നിയമവശങ്ങൾ കൂടി പരിശോധിച്ചതിനു ശേഷം നടപടി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ഷിയ, സുന്നി വഖഫ് ബോർഡുകളുടെ വസ്തുക്കളുമായി ബന്ധപ്പെട്ട് ഗുരുതര അഴിമതി ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. വഖഫ് കൗൺസിൽ ഒാഫ് ഇന്ത്യ നടത്തിയ അന്വേഷണത്തിലും ഇക്കാര്യം വ്യക്തമായതിനെ തുടർന്നാണ് നടപടി. ഷിയ വഖഫ് ബോര്‍ഡിന്റെ ചെയര്‍മാന്‍ വസിം റിസ്‌വിയും മുന്‍ മന്ത്രി അസം ഖാനും അന്വേഷണപരിധിയിലാണ്. സമാജ്‍വാദി പാര്‍ട്ടിയില്‍ വ്യാപകമായി അഴിമതി ആരോപണങ്ങള്‍ നേരിട്ട മന്ത്രിയാണ് അസം ഖാൻ.

അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‍വാദി പാർട്ടിയുടെ ഭരണസമയത്ത് വലിയ അഴിമതിയാണ് ബോർഡുകളിൽ ഉണ്ടായത് എന്നാണ് കണ്ടെത്തൽ.



Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.