Latest News

എസ്.കെ.എസ്.എസ്.എഫ് റംസാന്‍ പ്രഭാഷണം തിങ്കളാഴ്ച സമാപിക്കും

കാസര്‍കോട്: 'ഖുര്‍ആന്‍ സുകൃതങ്ങളുടെ വചനപ്പൊരുള്‍' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന റംസാന്‍ ക്യാംപയിന്റെ ഭാഗമായി ജില്ല കമ്മിറ്റി നടത്തുന്ന റംസാന്‍ പ്രഭാഷണിനു തിങ്കളാഴ്ച കാസര്‍കോട് പുതിയ ബസ്റ്റാന്‍ പരിസത്ത് പ്രത്യേകം സജ്ജമാക്കിയ ശംസുല്‍ ഉലമ നഗറില്‍ സമാപിക്കും.[www.malabarflash.com]

വിശുദ്ധ റംസാന്റെ ആത്മീയ നിവൃതിയില്‍ പ്രഭാഷണം ശ്രവിക്കാനും ദുആ മജ്‌ലിസില്‍ പങ്കെടുക്കാനും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി വിശ്വാസികള്‍ ഒഴുകിയെത്തിയത്. വിശുദ്ധ റംമസാനിന്റെ ലൈലത്തുല്‍ ഖദറിനെ പ്രദീക്ഷിക്കുന്ന നരക മോചനത്തിന്റെ പത്തില്‍ വിശ്വാസികള്‍ക്ക് പാപങ്ങള്‍ ഏറ്റ് പറഞ്ഞ് അള്ളാഹുവിനോട് പ്രാര്‍ഥിക്കാനുള്ള അസുലഭ സന്ദര്‍ഭമായിട്ടാണ് ഈ വിഞ്ജാന സദസിനെ കണക്കാക്കുന്നത്.

എസ്.വൈ.എസ് ജില്ല ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി രണ്ടാംദിന പരിപാടി ഉദ്ഘാടനം ചെയ്തു. സലാം ഫൈസി പേരാല്‍ അധ്യക്ഷനായി. സയ്യിദ് നജ്മുദ്ധീന്‍ തങ്ങള്‍ കൂട്ടുപ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ജില്ല സെക്രട്ടറി യൂനുസ് ഫൈസി കാക്കടവ് സ്വാഗതം പറഞ്ഞു.

തിങ്കളാഴ്ച മജ്‌ലിസുന്നൂറോടെ റംസാന്‍ പ്രഭാഷണത്തിനു സമാപനം കുറിക്കും.  ഖാസി എം.എ ഖാസി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മജ്‌ലിസിന്നൂര്‍ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മജ്‌ലിസുന്നൂറിന്റെ ജില്ല സംഗമമായി സംഗമമായി മാറും. കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി പ്രഭാഷണം നടത്തും. 

ജില്ല കമ്മിററിയുടെ ഈ വര്‍ഷത്തെ ശംസുല്‍ ഉലമ അവാര്‍ഡ് കെ.കെ അബ്ദുല്ല ഹാജി ഖത്തറിന് നല്‍കും. സമസ്ത പൊതുപരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഏഴാംതരത്തില്‍ റാങ്ക് നേടിയ ചട്ടഞ്ചാലിലെ അലീമ ഫിദ്‌യയ്ക്ക് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ സ്‌നോഹോപഹാരം നല്‍കും.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.