Latest News

ഉദുമ ഇസ് ലാമിയ എ.എൽ പി. സ്കൂളിലെ ജൈവ പാർക്കിൽ ഉമ്മ മരവും പക്ഷി മരവും ഒരുക്കും

ഉദുമ: വിഷൻ 2020 ന്റെ ഭാഗമായി ഉദുമ ഇസ് ലാമിയ എ.എൽ പി. സ്കൂളിലെ ജൈവ പാർക്കിൽ ഉമ്മ മരവും പക്ഷി മരവും ഒരുക്കാൻ സ്കൂൾ വികസന സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ പ്രഖ്യാപനം പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് രാവിലെ പത്ത് മണിക്ക് നടക്കും.[www.malabarflash.com] 

ഉമ്മ മരത്തിന് ചുറ്റും ചെങ്കല്ല് കൊണ്ട് സീറ്റുകൾ നിർമ്മിക്കും. മദർ പി.ടി.എ യോഗം ചേരാനും അത്യാവശ്യം ക്ലാസ് എടുക്കാനും ഉമ്മ മരച്ചുവട് ഉപയോഗിക്കാവുന്ന തരത്തിലാണ് ഉമ്മ മരം ഒരുക്കുന്നത്. ജൈവ പാർക്കിൽ ജൂൺ അഞ്ചിന് ഫലവൃക്ഷങ്ങൾ നടും.ഫാഷൻ ഫ്രൂട്ടിന്റെ പന്തലും പാർക്കിൽ ഒരുക്കും.ഉമ്മമര പ്രഖ്യാപനത്തിൽ നാട്ടിലെ പ്രായം ചെന്ന ഒരു ഉമ്മയെ പങ്കെടുപ്പിക്കും.

പക്ഷി മരത്തിൽ പറവകൾക്ക് കുടിക്കാൻ ചട്ടിയിൽ വെള്ളം കെട്ടിവെക്കും. ഇരു മരങ്ങളുടെയും നിർമാണ ചിലവ് കണ്ടെത്താൻ ബജറ്റുണ്ടാക്കും. സ്കൂളിൽ ചുമർ മാസികയുണ്ടാക്കും. അതിൽ ഓരോ മാസത്തെയും മഹത് വചനം എഴുതിവെക്കും.

ഗൾഫ് രാജ്യങ്ങളിലുള്ള പൂർവ്വ വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം പൂർവ്വ വിദ്യാർത്ഥി സമ്മേളനം ജൂലൈ രണ്ടാം വാരത്തിൽ നടത്താൻ തീരുമാനിച്ചു.

യോഗത്തിൽ വികസന സമിതി ചെയർമാൻ പ്രൊഫ. എം. എ റഹിമാൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ബിജു ലൂക്കോസ്, പി.ടി .എ പ്രസിഡണ്ട് ഹാഷിം പാക്യാര, മുൻ ഹെഡ്മാസ്റ്റർ എം.ശ്രീധരൻ, സത്താർ മുക്കുന്നോത്ത്, ഷെരീഫ് എരോൽ, അബ്ദുല്ലക്കുഞ്ഞി ഉദുമ, ശംസുദ്ധീൻ ബങ്കണ, ഹംസ ദേളി, സിദ്ദീഖ് ഈച്ചിലിങ്കാൽ, പി.സുജിത്ത് മാസ്റ്റർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.



Keywords: Kasaragod  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.