Latest News

കാമുകിയെ പ്രീതിപ്പെടുത്താന്‍ യുവാവ് മെട്രോയ്ക്ക് മുന്നില്‍ ചാടി

ഗുരുഗ്രാം: കാമുകിയെ പ്രീതിപ്പെടുത്താന്‍ യുവാവ് മെട്രോ ട്രെയിനിന്‌ മുന്നില്‍ ചാടി. ജാര്‍ഖണ്ഡ് സ്വദേശിയായ ആഷിക് വര്‍മ്മ എന്ന 23കാരനാണ് മെട്രോയ്ക്ക് മുന്നില്‍ ചാടിയത്. തലയ്ക്ക് പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇഫ്ക് ചൗക് മെട്രോ സ്‌റ്റേഷനിലായിരുന്നു സംഭവം. [www.malabarflash.com]

ട്രെയിന്‍ സ്‌റ്റേഷനില്‍ പ്രവേശിച്ചയുടന്‍ ആഷിഷ് മെട്രോയ്ക്ക് മുന്നില്‍ ചാടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മനേസറിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ ആഷിഷ് വരുന്നതിന് മുമ്പ് പത്ത് മിനിറ്റോളം ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ട്രെയിന്‍ സ്‌റ്റേഷനില്‍ എത്തിയതും കാമുകിയോട് എന്തോ പറഞ്ഞ ശേഷം ഇയാള്‍ ട്രെയിനിന് മുന്നില്‍ ചാടുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, ജാര്‍ഖണ്ഡ് സ്വദേശിനിയായ യുവതിയുമായി ആഷിഷ് പ്രണയത്തിലായിരുന്നു. തന്റെ പ്രണയിനിക്ക് വേണ്ടി ജീവന്‍ ത്യജിക്കാന്‍ പോലും താന്‍ തയ്യാറാണെന്ന് ആഷിഷ് ഫോണില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഉടന്‍ ആഷിഷ് ട്രാക്കിലേക്ക് ചാടുകയായിരുന്നു. മെട്രോയുടെ ലോക്കോ പൈലറ്റ് ഉടന്‍ ബ്രേക്ക് ചെയ്തതിനാല്‍ ഇയാളുടെ ജീവന്‍ നഷ്ടപ്പെട്ടില്ല.



Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.