ചെമ്മനാട്: ഛര്‍ദിയെ തുടര്‍ന്ന് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ചെമ്മനാട് മുണ്ടാങ്കുലത്തെ കൈന്താര്‍ സിദ്ദീഖ് ഫെമിന ദമ്പതികളുടെ മകള്‍ ഫാത്വിമത്ത് റിസ (11) യാണ് മരിച്ചത്.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
രണ്ട് ദിവസം മുമ്പ് വീട്ടില്‍ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ ഡോക്ടറെ കാണിച്ച് മരുന്ന് നല്‍കിയിരുന്നു. തെക്കിലിലെ ബന്ധു വീട്ടില്‍ കഴിയുകയായിരുന്ന റിസയ്ക്ക് ഞായറാഴ്ച ഉച്ചയോടെയാണ് കലശലായ ഛര്‍ദി അനുഭവപ്പെട്ടത്. ഇതേതുടര്‍ന്ന് വിദ്യാനഗറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പെരിയടുക്ക പീസ് പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സഹോദരങ്ങള്‍: റമീസ, അമീര്‍ (പത്താം ക്ലാസ് വിദ്യാര്‍ത്ഥി).
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment