Latest News

അവര്‍ ഇല്ലാതാക്കിയത് വലിയൊരു പള്ളിയിലെ ഇമാമാകാനുള്ള ജുനൈദിന്റെ സ്വപ്നം –സഹോദരന്‍ ഹാഷിം

കോ​ഴി​ക്കോ​ട്: "ഒ​രാ​ളോ​ടും ഒ​രു പ്ര​ശ്ന​ത്തി​നും പോ​കാ​ത്ത​വ​നാ​യി​രു​ന്നു എ​​ന്റെ അ​നി​യ​ൻ ജു​നൈ​ദ്, നാ​ട്ടു​കാ​ർ​ക്കെ​ല്ലാം പ്രി​യ​പ്പെ​ട്ട​വ​ൻ. ഹാ​ഫി​ളാ​യ​തി​ൽ (ഖു​ർ​ആ​ൻ മ​നഃ​പാ​ഠ​മാ​ക്കി​യ​യാ​ൾ) അ​ഭി​മാ​നി​ച്ച ജു​നൈ​ദിന്റെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹം ഒ​രു വ​ലി​യ പ​ള്ളി​യി​ലെ ഇ​മാം ആ​വു​ന്ന​തും ഒ​രു​പാ​ടു​പേ​ർ​ക്ക് ന​മ​സ്കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​തു​മൊ​ക്കെ​യാ​യി​രു​ന്നു. ആ ​സ്വ​പ്ന​മാ​ണ് കു​റെ പേ​ർ ചേ​ർ​ന്ന് ഇ​ല്ലാ​താ​ക്കി​യ​ത്". [www.malabarflash.com]

വ​ർ​ഗീ​യ വി​ഷം മ​ന​സ്സി​ൽ ക​ല​ർ​ന്ന ഒ​രു​കൂ​ട്ട​മാ​ളു​ക​ൾ ചേ​ർ​ന്ന് തന്റെ മു​ന്നി​ൽ​വെ​ച്ച് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ 16 വ​യ​സ്സു​ള്ള സ​ഹോ​ദ​ര​നെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ൾ ഹാ​ഷി​മിന്റെ സ്വ​രം വി​റ​ച്ചു, ക​ണ്ണു​ക​ൾ ഇ​ട​ക്ക് നി​റ​ഞ്ഞു തു​ളു​മ്പി. ഒ​ന്നു തി​രി​ഞ്ഞി​രി​ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത ത​ര​ത്തി​ൽ ആ​ക്ര​മി​ക​ൾ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച​തിന്റെ വേ​ദ​ന​യേ​ക്കാ​ൾ ആ​ഴ​ത്തി​ലു​ള്ള​താ​യി​രു​ന്നു സ്വ​ന്തം ക​ൺ​മു​ന്നി​ൽ പി​ട​ഞ്ഞു​തീ​ർ​ന്ന അ​നി​യ​നെ​ക്കു​റി​ച്ചു​ള്ള നൊ​മ്പ​ര​ത്തിന്റെ തീ​വ്ര​ത.

ന്യൂ​ന​പ​ക്ഷ-​ദ​ലി​ത് വേ​ട്ട​ക്കെ​തി​രെ മു​സ്​​ലിം ലീ​ഗ് സം​ഘ​ടി​പ്പി​ച്ച റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ബ​ന്ധു മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീെ​നാ​പ്പം കോ​ഴി​ക്കോ​ട്ടെ​ത്തി​യ​പ്പോ​ഴാ​ണ്​ ഹാ​ഷിം തി​ക്​​താ​നു​ഭ​വം വി​വ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 22നാ​ണ് ഡ​ൽ​ഹി​യി​ലെ സ​ദ​ർ ബ​സാ​റി​ൽ പെ​രു​ന്നാ​ളി​നു​ള്ള പു​തു​വ​സ്ത്ര​വും ചെ​രി​പ്പു​മെ​ല്ലാം വാ​ങ്ങി ജു​നൈ​ദും ഹാ​ഷി​മും സു​ഹൃ​ത്തു​ക്ക​ളാ​യ മോ​യി​നും മു​ഹ്സി​നും വൈ​കീ​ട്ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. മ​ധു​ര​യി​ലേ​ക്ക് പോ​വു​ന്ന എ​മു ട്രെ​യി​നി​ലാ​യി​രു​ന്നു മ​ട​ക്കം.

ഒ​ക്​​ല സ്​​റ്റേ​ഷ​നി​ൽ​നി​ന്ന് 25ഓ​ളം വ​രു​ന്ന സം​ഘം ട്രെ​യി​നി​ൽ ക​യ​റി, അ​തി​ൽ പ്രാ​യം​ചെ​ന്ന ഒ​രാ​ൾ ജു​നൈ​ദി​നോ​ട് എ​ഴു​ന്നേ​റ്റ് ത​നി​ക്ക് സീ​റ്റ് ന​ൽ​കാ​നാ​വ​ശ്യ​പ്പെ​ട്ടു. ഉ​ട​ൻ ജു​നൈ​ദ് ബ​ഹു​മാ​ന​ത്തോ​ടെ എ​ഴു​ന്നേ​റ്റ് അ​യാ​ളോ​ട് ഇ​രി​ക്കാ​നാ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ടാ​യി​രു​ന്നു ഹാ​ഷി​മി​ന് അ​നി​ഷ്​​ട​സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

ചി​ല​ർ ചേ​ർ​ന്ന് ജു​നൈ​ദി​നെ ത​ള്ളി​യി​ടു​ക​യും ഒ​രാ​ൾ ജു​നൈ​ദിന്റെ ത​ല​യി​ലെ തൊ​പ്പി നി​ല​ത്തി​ട്ട് ച​വി​ട്ടി​യ​ര​ക്കു​ക​യും ചെ​യ്തു. ഇ​ത് ചോ​ദ്യം​ചെ​യ്ത ഹാ​ഷി​മി​നെ​യും ജു​നൈ​ദി​നെ​യും അ​വ​ർ നി​ങ്ങ​ൾ പാ​കി​സ്താ​നി​ക​ള​ല്ലേ, ദേ​ശ​ദ്രോ​ഹി​ക​ള​ല്ലേ, ഗാ​യ് കാ ​ഗോ​ഷ് ഖാ​നാ​വാ​ലേ (ബീ​ഫ് ക​ഴി​ക്കു​ന്ന​വ​ർ) എ​ന്നെ​ല്ലാം വി​ളി​ച്ച് ആ​ക്രോ​ശി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം പ​ന്തി​യ​ല്ലെ​ന്നു​ക​ണ്ട് സു​ഹൃ​ത്തു​ക്ക​ളി​ലൊ​രാ​ൾ ഹാ​ഷി​മിന്റെ റ സ​ഹോ​ദ​ര​ൻ ഷാ​ക്കി​റി​നെ വി​ളി​ച്ചു. ‍ഇ​ദ്ദേ​ഹം നാ​ട്ടി​ലെ ബ​ല്ല​ബ്‌​ഗ​ഢ്​ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന് ക​യ​റി​യ​തോ​ടെ ആ​ക്ര​മ​ണ​ത്തിന്റെ തീ​വ്ര​ത കൂ​ടി.

കൂ​ട്ട​ത്തി​ലൊ​രാ​ൾ ഇ​രു​ഭാ​ഗ​ത്തും മൂ​ർ​ച്ച​യു​ള്ള ഒ​രു ക​ത്തി​യെ​ടു​ത്ത് ജുനൈദിനെ ത​ല​ങ്ങും വി​ല​ങ്ങും കു​ത്തി. ഹാ​ഷി​മി​നും കു​ത്തേ​റ്റു. ഒ​ടു​വി​ൽ അ​വ​ർ ര​ക്ത​ത്തി​ൽ കു​ളി​ച്ച ജു​നൈ​ദി​നെ​യും ഹാ​ഷി​മി​നെ​യും അ​സോ​ട്ടി റെയില്‍വേ സ്​​റ്റേ​ഷ​ന്റെ പ്ലാററ്‌ഫോമിലേക്ക്‌ വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. ത​ന്റെ  കൈയില്‍ ​കി​ട​ന്നാ​ണ് നോ​മ്പ് തു​റ​ക്കാ​ൻ​പോ​ലും കാ​ത്തി​രി​ക്കാ​തെ അ​വ​ൻ അ​ന്ത്യ​ശ്വാ​സം വ​ലി​ച്ച​തെ​ന്നും പ‍റ​ഞ്ഞ​പ്പോ​ൾ ഹാ​ഷിം വി​ങ്ങി​പ്പൊ​ട്ടി.

ആ​ക്ര​മി​ക​ളു​ടെ സം​ഹാ​ര​താ​ണ്ഡ​വ​ത്തോ​ടൊ​പ്പം ഈ ​സ​ഹോ​ദ​ര​ഹൃ​ദ​യ​ത്തെ നൊ​മ്പ​ര​പ്പെ​ടു​ത്തു​ന്ന​ത് ക​ണ്ടു​നി​ൽ​ക്കു​ന്ന​വ​രു​ടെ നി​സ്സം​ഗ​ത​യാ​ണ്. പോലീസു​കാ​രോ റെ​യി​ൽ​വേ അ​ധി​കൃ​ത​രോ ഒ​ന്നും തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല. അ​ര​മ​ണി​ക്കൂ​റി​ലേ​റെ​യാ​ണ് ജു​നൈ​ദിന്റെ മൃ​ത​ദേ​ഹ​വു​മാ​യി ഹാ​ഷിം ആം​ബു​ല​ൻ​സ് കാ​ത്തി​രു​ന്ന​ത്. സം​ഭ​വം ന​ട​ന്ന് ഇ​ത്ര​നാ​ളാ​യി​ട്ടും പ്രാ​ദേ​ശി​ക എം.​എ​ൽ.​എ ഒ​ന്നു വ​ന്നു​പോ‍യ​ത​ല്ലാ​തെ അ​ധി​കൃ​ത​രും തി​രി​ഞ്ഞു​നോ​ക്കി​യി​ട്ടി​ല്ല ഈ ​കു​ടും​ബ​ത്തെ.
(കടപ്പാട്: മാധ്യമം)


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.