Latest News

വിദ്യാര്‍ത്ഥി സമരം: കേന്ദ്ര സര്‍വകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു

പെരിയ: വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് കാസര്‍കോട് പെരിയ കേന്ദ്രസര്‍വ്വകലാശാല അടച്ചിടാന്‍ തീരുമാനിച്ചു. സര്‍വ്വകലാശാലയില്‍ ഹോസ്റ്റല്‍ സൗകര്യം ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ നടത്തിവന്ന സമരം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍വ്വകലാശാല അനിശ്ചിത കാലത്തേയ്ക്ക് അടച്ചിടാന്‍ തീരുമാനിച്ചത്.[www.malabarflash.com]

ഹോസ്റ്റല്‍ സൗര്യമില്ലാത്തതിനാല്‍ കഴിഞ്ഞ രണ്ടു ദിവസമായി വിദ്യാര്‍ഥികള്‍ ക്ലാസ് മുറികളിലും ലൈബ്രറിയിലുമാണ് താമസിക്കുന്നത്. ഹോസ്റ്റല്‍ സൗകര്യം ഒരുക്കി നല്‍കണമെന്നാവശ്യപ്പെട്ട് ദിവസങ്ങളായി വിദ്യാര്‍ഥികള്‍ സമരം നടത്തിവരികയായിരുന്നു.

ഈ അധ്യയനവര്‍ഷം മുതല്‍ വിവിധ കോഴ്സുകളുടെ സീറ്റുകള്‍ വര്‍ധിപ്പിച്ചിരുന്നു. അതിന് ആനുപാതികമായി ഹോസ്റ്റല്‍ മുറികള്‍ നിര്‍മിക്കുകയോ മറ്റു സൗകര്യം ഒരുക്കുകയോ ചെയ്തിരുന്നില്ല. കഴിഞ്ഞ അധ്യയനവര്‍ഷം കെട്ടിടം വാടകയ്‌ക്കെടുത്താണ് വിദ്യാര്‍ഥികള്‍ക്ക് താമസസൗകര്യം ഒരുക്കിയിരുന്നത്.

ഈ കെട്ടിടങ്ങള്‍ ഈ വര്‍ഷം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ പുതിയ സൗകര്യം ഒരുക്കിയതുമില്ല. ഇതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.