ബംഗളൂരു: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യത്തില്‍ ഇളവനുദിക്കണമെന്ന പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ഹര്‍ജി കോടതി തള്ളി. [www.malabarflash.com]
എന്നാല്‍, രോഗികളായ മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ കേരളത്തില്‍ പോവാന്‍ കോടതി അനുമതി നല്‍കി. പരപ്പന എന്‍ഐ കോടതി ജഡ് ജി ശിവണ്ണയാണ് ഹര്‍ജി തള്ളിയത്.
അടുത്തമാസം ഒന്‍പതിനാണ് മഅ്ദനിയുടെ മൂത്ത മകന്‍ ഹാഫിസ് ഉമര്‍ മുഖ്താറിന്റെ വിവാഹം.തലശ്ശേരി മുനിസിപ്പല്‍ ഹാളില്‍ നടക്കുന്ന വിവാഹച്ചടങ്ങില്‍ സംബന്ധിക്കാന്‍ ആഗസ്റ്റ് ഒന്നുമുതല്‍ ജാമ്യത്തില്‍ ഇളവനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മഅ്ദനി പരപ്പന അഗ്രഹാര പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയത്.
ബഗളൂരു വിട്ടു പോകരുതെന്ന ഉപാധിയില്‍ സുപ്രീംകോടതി അനുവദിച്ച ജാമ്യത്തിലാണ് ഇപ്പോള്‍ പിഡിപി ചെയര്‍മാന്‍.


No comments:
Post a Comment