കാഞ്ഞങ്ങാട്: എടിഎം കൗണ്‍റില്‍ സി സി ക്യാമറ സ്ഥാപിച്ച് കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ട യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. പെരുമ്പാവൂര്‍ മതിലകത്ത് സ്വദേശി ശ്രീധരന്റെ മകന്‍ എബി (26)യെയാണ് കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്.[www.malabarflash.com]
തുടര്‍ന്നാണ് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചത്. പോലീസ് ചോദ്യം ചെയ്തപ്പോഴും ഇയാള്‍ പരസ്പര വിരുദ്ധമായ മൊഴി തന്നെയാണ് നല്‍കിയത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് എടിഎം കൗണ്ടറില്‍ ക്യാമറ സ്ഥാപിച്ച് പണം തട്ടിയെടുക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് മനസിലായത്.
കൗണ്ടറില്‍ ക്യാമറ സ്ഥാപിച്ച് അതിലൂടെ പണമെടുക്കാന്‍ വരുന്നവരുടെ പിന്‍കോഡ് ശേഖരിച്ച് പണം തട്ടിയെടുക്കുകയായിരുന്നു എബിയുടെ ലക്ഷ്യം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
മുഖംമൂടിയും ഹെല്‍മറ്റും ധരിച്ച് ധരിച്ചെത്തിയ എബി മഡിയന്‍ ഗ്രാമീണ്‍ ബാങ്കിന്റെ എടിഎം കൗണ്ടറിന് സമീപം സംശയാസ്പദമായി നില്‍ക്കുന്നത് കണ്ട് നാട്ടുകാര്‍ നിരീക്ഷിക്കുകയായിരുന്നു. ഇതിനിടയില്‍ കൗണ്ടറില്‍ കയറിയ ഇയാള്‍ കൗണ്ടറിനകത്ത് സംശയാസ്പദമായി എന്തോ ചെയ്യുന്നത് കണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്തു. എന്നാല്‍ ഇയാള്‍ പരസ്പര വിരുദ്ധമായി മറുപടിയാണ് നല്‍കിയത്.
തുടര്‍ന്നാണ് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചത്. പോലീസ് ചോദ്യം ചെയ്തപ്പോഴും ഇയാള്‍ പരസ്പര വിരുദ്ധമായ മൊഴി തന്നെയാണ് നല്‍കിയത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് എടിഎം കൗണ്ടറില്‍ ക്യാമറ സ്ഥാപിച്ച് പണം തട്ടിയെടുക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് മനസിലായത്.
കൗണ്ടറില്‍ ക്യാമറ സ്ഥാപിച്ച് അതിലൂടെ പണമെടുക്കാന്‍ വരുന്നവരുടെ പിന്‍കോഡ് ശേഖരിച്ച് പണം തട്ടിയെടുക്കുകയായിരുന്നു എബിയുടെ ലക്ഷ്യം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment