Latest News

കാഞ്ഞങ്ങാട്ടെ കത്തിക്കുത്ത്: വധശ്രമത്തിന് പോലീസ് കേസെടുത്തു

കാഞ്ഞങ്ങാട്: തിങ്കളാഴ്ച രാത്രി അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപം ഉണ്ടായ കത്തിക്കുത്തുമായി ബന്ധപ്പെട്ട് 5 പേക്കെതിരെ വധശ്രമത്തിന് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

ഇഖ്ബാല്‍ ഹൈസ്‌ക്കൂളിന് സമീപത്തെ മട്ടന്‍ ഹംസയു ടെ മകന്‍ അഫ്‌സല്‍ (20), ഇ ഖ്ബാല്‍ സ്‌കൂള്‍ പ്യൂണ്‍ മുട്ട അബ്ദുള്ള, സഹോദരന്‍ ഹംസ,അര്‍ഷാദ്, കുടക് അബ്ദുള്‍ റഹിമാന്റെ മകന്‍ ആസിഫ് തുടങ്ങിയവര്‍ക്കെതിരെയാ ണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ ഒക്‌ടോബര്‍ 16 ന് മുക്കൂട് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട അജാനൂര്‍ ഇട്ടമ്മല്‍ മുത്തപ്പന്‍ മഠപ്പുരക്ക് സമീപത്തെ തേങ്ങ വ്യാപാരി മുഹമ്മദ് കുഞ്ഞിയുടെ മകന്‍ റംഷീദിന്റെ മാതൃസഹോദരന്‍ ഡോക്ടര്‍ അന്തുക്ക എ ന്ന വളപ്പില്‍ അബ്ദുല്‍ഖാദര്‍ (45), സഹോദരീ പുത്രന്‍ വി.മന്‍സൂര്‍ (29) എന്നിവരെയാണ് തിങ്കളാഴ്ച രാത്രി ആക്രമിച്ചത്. 

ഇരുവരും മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. അബ്ദുള്‍ ഖാദറില്‍ നിന്നും മന്‍സൂറില്‍ നിന്നും ഹൊസ്ദുര്‍ഗ് പോലീസ് ചൊവ്വാഴ്ച വൈകിട്ട് മൊഴിയെടുത്തിരുന്നു.
റംഷീദിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് തങ്ങളെ അക്രമിക്കാന്‍ കാരണമെന്ന് മന്‍സൂറും അബ്ദുള്‍ ഖാദറും പോലീസിന് മൊഴി നല്‍കി.
മന്‍സൂറിന്റെ ശരീരത്തില്‍ പലഭാഗത്തും കൊടുവാള്‍ കൊണ്ടാണ് വെട്ടേറ്റത്. കഴുത്തിന് പിന്നിലും പുറത്തും വെട്ടേറ്റിട്ടുണ്ട്. ഇടതു കയ്യിലെ ചൂണ്ടുവിരല്‍ അറ്റുപോയി. കമ്പിപ്പാര കൊണ്ടുള്ള അടിയില്‍ മുഖത്ത് പരിക്കേറ്റു. മുന്‍ നിരയിലെ ഒരു പല്ല് നഷ്ടപ്പെട്ടിട്ടുണ്ട്. വലതുകൈക്ക് പൊട്ടലുണ്ട്.
കമ്പിപ്പാര ഉപയോഗിച്ചുള്ള അടിയില്‍ അബ്ദുള്‍ ഖാദറിന്റെ ഇടതുകാലിന്റെയും ഇടതുകയ്യുടെയും എല്ലുകള്‍ പൊട്ടി. തലയുടെ നെറുകയില്‍ കൊടുവാള്‍ കൊണ്ട് വെട്ടേറ്റിട്ടുണ്ട്. ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ട്. 

ഇതിനിടയില്‍ റംഷീദിന്റെ ദുരൂഹ മരണം സംബന്ധിച്ച കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവായി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.