ബോവിക്കാനം: മുന്നറിയിപ്പില്ലാതെ നടത്തുന്ന ഹര്‍ത്താലുകളില്‍ കടകളടച്ച് സഹകരിക്കേണ്ടതില്ലെന്ന വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം ലംഘിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് വ്യപാരി വ്യവസായി ഏകോപന സമിതി മുളിയാര്‍ പഞ്ചായത്ത് യൂണിറ്റ് ജനറല്‍ സെക്രട്ടറി രാജിവെച്ചു.[www.malabarflash.com]
യൂണിറ്റ് ജനറല്‍ സെക്രട്ടറിയും ബോവിക്കാനം ചോയിസ് ബേക്കറി ഉടമയുമായ ബി.ഹംസയാണ് രാജിവെച്ചത്.
തുടര്‍ച്ചയായുണ്ടാകുന്ന ഹര്‍ത്താലുകള്‍ വ്യാപാര മേഖലയെ തകര്‍ക്കുകയാണെന്ന് ആരോപിച്ച് ഹര്‍ത്താലുകള്‍ ബഹിഷ്‌ക്കരിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ബി.ജെ.പി ഹര്‍ത്താലില്‍ പല വ്യാപാരികളും തീരുമാനം കാറ്റില്‍പറത്തി കടകളടച്ചു.
ബോവിക്കാനം ടൗണില്‍ പതിവുപോലെ കട തുറന്ന വ്യാപാരികളെ ഹര്‍ത്താല്‍ അനുകൂലികള്‍ നിര്‍ബന്ധിപ്പിച്ച് അടപ്പിച്ചപ്പോള്‍ ഹംസ കട അടയ്ക്കാന്‍ കൂട്ടാക്കാതെ തുറന്ന് പ്രവര്‍ത്തിച്ചു. ഹര്‍ത്താല്‍ അനുകൂലികളോടൊപ്പം ചേര്‍ന്ന് പോലീസും ഹംസയെ കട അടപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഹംസ വഴങ്ങിയില്ല.
ഏതു പാര്‍ട്ടി നടത്തിയാലും തീരുമാനത്തില്‍ നിന്ന് പിന്തിരിഞ്ഞോടുന്നത് അന്തസിന് ചേര്‍ന്നതല്ലെന്ന് പറഞ്ഞ് ഹംസ പതിവുപോലെ കട തുറന്ന് പ്രവര്‍ത്തിച്ചു. തീരുമാനം നടപ്പാക്കാന്‍ ചങ്കൂറ്റത്തോടെ നിലകൊണ്ട ഹംസയെ പിന്തുണയ്ക്കാന്‍ വ്യാപാരികളില്‍ ആരും എത്തിയില്ല. ഇതില്‍ പ്രതിഷേധിച്ചാണ് യൂണിറ്റ് ജനറല്‍ സെക്രട്ടറി സ്ഥാനം ഹംസ രാജിവെച്ചത്.
വര്‍ഷങ്ങളായി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന ഹംസ യൂണിറ്റിന് കീഴില്‍ വിവിധ പരിപാടികളും പദ്ധതികളുമാണ് നടപ്പിലാക്കിയത്. ഹംസയുടെ ധീരമായ നിലപാട് പരക്കെ പ്രശംസിക്കപ്പെട്ടു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment