Latest News

കൂളിക്കുന്നില്‍ അഞ്ച് ഓര്‍മമരങ്ങള്‍ നട്ട് സമരസമിതിയുടെ വിജയോത്സവം

ഉദുമ: 134 ദിവസത്തെ സമരവഴിയില്‍ അഞ്ച് ഓര്‍മമരങ്ങള്‍ നട്ട് കൂളിക്കുന്ന് മദ്യവിരുദ്ധ സമരസമിതിയുടെ വിജയോത്സവം. കൂളിക്കുന്നില്‍ ബീവറേജസ് മദ്യവില്‍പ്പനശാല തുടങ്ങാനുള്ള തീരുമാനം അധികൃതര്‍ ഉപേക്ഷിച്ചതിനാല്‍ സമരപരിപാടികള്‍ നിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഇതിന്റെ ഓര്‍മകള്‍ നിലനിര്‍ത്താന്‍ മരംനട്ടത്.[www.malabarflash.com]

മുന്‍ എം.എല്‍.എ. കെ.വി.കുഞ്ഞിരാമന്‍ വിജയോത്സവം ഉദ്ഘാടനംചെയ്തു. സമരസമിതി ചെയര്‍മാന്‍ ഗോപാലന്‍ നായര്‍ എടച്ചാല്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ കണ്‍വീനര്‍ വിനീത് അണിഞ്ഞ, മുഹമ്മദ്കുഞ്ഞി കുളത്തിങ്കല്‍, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുള്‍ഖാദര്‍, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദലി, മുസ്!ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.ഇ.എ.ബക്കര്‍, ഡി.സി.സി. സെക്രട്ടറി ഗീതാകൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം ഷാനവാസ് പാദൂര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തംഗം ടി.ഡി.കബീര്‍, ചെമ്മനാട് പഞ്ചായത്തംഗം കലാഭവന്‍ രാജു തുടങ്ങിയവര്‍ സംസാരിച്ചു.

സമരത്തിനിടെ അറസ്റ്റുവരിച്ചവരെയും സമരത്തില്‍ പങ്കാളികളായ സംഘടനകളെയും യോഗത്തില്‍ ഉപഹാരംനല്‍കി ആദരിച്ചു. സമരസമിതി നാടിന്റെ ജനകീയ കൂട്ടായ്മയായി തുടരും.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.