Latest News

ബേക്കല്‍ ഫോര്‍ട്ട്‌ ലയണ്‍സ്‌ ക്ലബ്ബിന്റെ 'യെസ്' പദ്ധതി പള്ളിക്കര ഗവ.ഹയർ സെക്കണ്ടറി സ്കൂളിലും

പള്ളിക്കര: മാറിയ സാമൂഹിക സാഹചര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മൂല്യബോധം ഉണര്‍ത്തുക, സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരാക്കിത്തീര്‍ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് ജില്ലയിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന 'യെസ്' (യൂത്ത് എംപവർമെന്റ് സീരീസ്) പദ്ധതി പള്ളിക്കര ഗവ.ഹയർ സെക്കണ്ടറി സ്കൂളിലും നടപ്പിലാക്കുന്നു. [www.malabarflash.com]

ബേക്കൽ എസ് ഐ കെ. ദിനേശൻ പരിപാടി ഉദ്ഘാടനംചെയ്തു. പ്രസിഡണ്ട് എം.ബി.ഹനീഫ് അദ്ധ്യക്ഷത വഹിച്ചു. റീജിയൺ ചെയർപേർസൺ എൻ.ആർ പ്രശാന്ത്, ഖാലിദ് സി പാലക്കി, എം.ടി.മാധവൻ മാസ്റ്റർ, ടി.മുഹമ്മദ് സാലിഹ്, അഷറഫ് കൊളവയൽ, സുകുമാരൻ പൂച്ചക്കാട് തുടങ്ങിയവർ പ്രസംഗിച്ചു. പരിശീലന പരിപാടിക്ക് ഉണ്ണികൃഷ്ണൻ നീലമന നേതൃത്വം നൽകി.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.