Latest News

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ നാല് ശുചീകരണത്തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു

ന്യൂഡല്‍ഹി: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ നാല് ശുചീകരണത്തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. ഒരാള്‍ ആസ്​പത്രിയില്‍ ചികിത്സയിലാണ്.[www.malabarflash.com]

ദക്ഷിണ ഡല്‍ഹിയില്‍ ഗിറ്റോര്‍ണി മേഖലയിലാണ് ദുരന്തമുണ്ടായത്. ഛത്തര്‍പുര്‍ അംബേദ്കാര്‍ കോളനി നിവാസികളായ സ്വരണ്‍ സിങ് (45), ദീപു (28), അനില്‍കുമാര്‍ (23), ബല്‍വിന്ദര്‍ (32) എന്നിവരാണ് മരിച്ചത്. സ്വരണ്‍ സിങ്ങിന്റെ മകന്‍ ജസ്​പാല്‍ ആണ് ചികിത്സയിലുള്ളത്.

ശനിയാഴ്ച രാവിലെ ജോലിക്കെത്തിയ ഇവര്‍ സെപ്റ്റിങ്ക് ടാങ്കിലിറങ്ങി. ഏറെനേരം കഴിഞ്ഞിട്ടും ഇവര്‍ പുറത്തേക്ക് വരാതിരുന്നതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ്, അബോധാവസ്ഥയിലായ ഇവരെ കണ്ടെത്തിയത്.

അഗ്നിശമനസേനയെത്തി അഞ്ചുപേരെയും പുറത്തെടുത്തു. മൂന്നുപേരെ ഫോര്‍ട്ടിസ് ആസ്​പത്രിയിലും ഒരാളെ എയിംസ് ട്രോമ സെന്ററിലും ഒരാളെ സഫ്ദര്‍ജങ് ആസ്​പത്രിയിലും പ്രവേശിപ്പിച്ചു. ഫോര്‍ട്ടിസില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ ഒരാളൊഴികെ മറ്റു നാലുപേരും ആസ്​പത്രിയിലെത്തുന്നതിനുമുമ്പേ മരിച്ചിരുന്നു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.