Latest News

കൊല്ലപ്പെടുമെന്ന ഭയത്താലാണ് ബുര്‍ഖ ധരിച്ചതെന്ന് മുസ്‌ലിം യുവാവ്

ആഗ്ര: മുസ്‌ലിമായതിനാല്‍ താന്‍ കൊല്ലപ്പെടുമെന്ന ഭയത്താലാണ് ബുര്‍ഖ ധരിച്ച് യാത്രചെയ്തതയെന്ന് യുവാവ്. ട്രെയിനില്‍ ബുര്‍ഖ ധരിച്ച് യാത്ര ചെയ്തതിന് പോലീസ് അറസ്റ്റ് ചെയ്ത അലിഗഢിലെ കാസിംപൂര്‍ പവര്‍ സ്‌റ്റേഷനിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ നസ്മുല്‍ ഹസ്സന്‍ എന്ന 42കാരനാണ് പോലീസിനോട് ഇക്കാര്യം പറഞ്ഞത്.[www.malabarflash.com]

‘താനൊരു മുസ് ലിമാണ്. അതിനാല്‍ ജനക്കൂട്ടം തന്നെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുമോ എന്ന് താന്‍ ഭയപ്പെടുന്നു. തന്റെ ജീവന്‍ രക്ഷിക്കാനാണ് താന്‍ ബുര്‍ഖ ധരിച്ച് യാത്ര ചെയ്തത്’-എന്നാണ് നസ്മുല്‍ ഹസ്സന്‍ പോലീസിന് മൊഴി നല്‍കിയത്.
രോഗിയായ തന്റെ ഒരു ബന്ധുവിനെ സന്ദര്‍ശിക്കാന്‍ ഇടക്കിടെ തനിക്ക് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യേണ്ടി വരാറുണ്ട്. കഴിഞ്ഞ യാത്രയില്‍ തനിക്ക് നേരിട്ട ദുരനുഭവമാണ് ഇത്തരത്തില്‍ ചിന്തിക്കാന്‍ ഇടയാക്കിയതെന്ന് അദ്ദേഹം പോലീസിനോട് പറഞ്ഞു. 

കഴിഞ്ഞയാഴ്ച ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ അബദ്ധത്തില്‍ ഒരാളെ തട്ടിപ്പോയി. ഇതേതുടര്‍ന്ന് ആയാള്‍ തന്നെ മതത്തിന്റെ പേരില്‍ അതിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാളുടെ സംസാരം കേട്ടെത്തിയ മറ്റുചിലര്‍ തന്നെ ഈ നഗരത്തില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ഹസ്സന്‍ പോലീസിനോട് പറഞ്ഞു.
ട്രെയിനില്‍ വച്ച് ജുനൈദിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ വാര്‍ത്ത താന്‍ പത്രങ്ങളില്‍ നിന്ന് വായിച്ചറിഞ്ഞിരുന്നു. ഇതിന് പിന്നാലെ തനിക്കും ഒരു ഭീഷണി നേരിടേണ്ടിവന്നത് തന്റെ ഭയം വര്‍ദ്ധിപ്പിച്ചു. എന്നാല്‍ യാത്ര ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ല. അതിനാലാണ് ബുര്‍ഖ ധരിച്ച് യാത്ര ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യം ചെയ്യലിന് ശേഷം പോലീസ് ഹസ്സനെ വിട്ടയച്ചു. സംശയാസ്പദമായി യാതൊന്നുമില്ലെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് രാജേഷ് പാണ്ഡെ വ്യക്തമാക്കി.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.