Latest News

പയ്യന്നൂരില്‍ എ.ടി.എം. തകര്‍ത്ത് കവര്‍ച്ചശ്രമം

പയ്യന്നൂര്‍: പയ്യന്നൂര്‍ പെരുമ്പയില്‍ ഫെഡറല്‍ ബാങ്കിന്റെ എ.ടി.എം. തകര്‍ത്ത് കവര്‍ച്ചശ്രമം. പെരുമ്പ ട്രാഫിക് സര്‍ക്കിളിനു സമീപം ദേശീയപാതയ്ക്കരികിലുള്ള എ.ടി.എമ്മാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബുധനാഴ്ച എ.ടി.എം. കൗണ്ടറില്‍ പണമെടുക്കാനെത്തിയവരാണ് യന്ത്രത്തിന്റെ മോണിറ്റര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ പൊളിച്ച നിലയില്‍ കണ്ടത്.

വിവരമറിയിച്ചതിനെ തുടര്‍ന്ന് സി.ഐ. എം.പി.ആസാദിന്റെ നേതൃത്വത്തില്‍ പോലീസെത്തി പരിശോധന നടത്തി. മോണിറ്ററും യന്ത്രത്തിന്റെ മുകള്‍ഭാഗവുമാണ് പൊളിച്ചത്. താഴത്തെ ഭാഗം തകര്‍ക്കാനാവാത്തതിനാല്‍ പണം നഷ്ടപ്പെട്ടിട്ടില്ല. ബുധനാഴ്ച വൈകുന്നേരത്തോടെ കണ്ണൂരില്‍നിന്ന് വിരലടയാളവിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി

കൗണ്ടറിലെ സി.സി.ടി.വി. ക്യാമറ പ്രവര്‍ത്തനരഹിതമായതിനാല്‍ കവര്‍ച്ചയ്‌ക്കെത്തിയവരുടെ ദൃശ്യം ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. 



Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.