വളാഞ്ചേരി: മലപ്പുറം വളാഞ്ചേരി ആതവനാട് പൊന്നാണ്ടികുളമ്പില്‍ (പാറ) മദ്രസാധ്യാപകനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിയുടെ ടെറസിൽ താത്കാലികമായി നിർമിച്ച ഷെഡിലെ പൈപ്പില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങി കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.[www.malabarflash.com]
കൊളത്തൂര്‍ അമ്പലപടി സ്വദേശി അബൂബക്കര്‍ മുസ്‌ല്യാര്‍ (41) ആണ് മരിച്ചത്.
അഞ്ചു വര്‍ഷത്തോളം ഇദ്ദേഹം മദ്രസയില്‍ ജോലി നോക്കി വരികയായിരുന്നു. ഇടക്കാലത്ത് ജോലി ഉപേക്ഷിച്ചെങ്കിലും പിന്നീട് തിരിച്ച് വരികയായിരുന്നെന്ന് സമീപവാസികള്‍ പറയുന്നു.
വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മാതാവ്: ഫാത്തിമ, ഭാര്യ: ഫാത്തിമ സുഹറ, മക്കള്‍: ഹിസാന നസ്‌റിന്‍ (9), മുഹമ്മദ് സിനാന്‍ (6), ഫാത്തിമ ഹുസ്‌ന (1)

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment