Latest News

കുഞ്ഞാലിക്കുട്ടിയുടെ തിരഞ്ഞെടുപ്പ്: എതിർ ഹർജി തള്ളി

കൊച്ചി: മലപ്പുറം പാർലമെന്റ് ഉപതിരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിജയം ചോദ്യം ചെയ്യുന്ന ഹർജി അപാകതകൾ നിറഞ്ഞതാണെന്ന വാദം മുൻനിർത്തി ഹൈക്കോടതി തള്ളി.[www.malabarflash.com]

നാമനിർദേശപത്രികയ്ക്ക് ഒപ്പമുള്ള സത്യവാങ്മൂലത്തിൽ അപാകതയുണ്ടെന്ന് ആരോപിച്ച് വോട്ടറായ ഷാജിയാണു കോടതിയിലെത്തിയത്.

എന്നാൽ, തിരഞ്ഞെടുപ്പു ഹർജിക്കൊപ്പം സത്യവാങ്മൂലത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കിയില്ലെന്നത് ഉൾപ്പെടെ പത്തോളം അപാകതകൾ കുഞ്ഞാലിക്കുട്ടിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഈ വാദം കണക്കിലെടുത്താണു കോടതി നടപടി.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.