ന്യൂഡല്‍ഹി: സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിച്ച ഡോ. ഹാദിയയുടെ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം. കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിനോടാണ് ഒരാഴ്ച്ചക്കകം രേഖകള്‍ ഹാജരാക്കാന്‍ ഉത്തരവിട്ടത്.[www.malabarflash.com]
ഹാദിയയെ വീട്ടുതടങ്കലില്‍ നിന്ന് വീട്ടുകിട്ടണമെന്ന് കാണിച്ച് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി നിര്‍ദേശം. ഹാദിയ വീട്ടുതടങ്കലിലാണെന്ന ഷെഫിന്റെ പരാതിയില്‍ ഹാദിയയുടെ പിതാവ് അശോകന് നോട്ടീസ് അയക്കാനും കോടതി ആവശ്യപ്പെട്ടാല്‍ ഹാദിയയെ 24 മണിക്കൂറിനകം ഹാജരാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ മാസം 24നാണ് ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത വൈക്കം ടിവി പുരം സ്വദേശിനി അഖിലയെന്ന ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയത്. രക്ഷിതാക്കളുടെ സാന്നിധ്യമില്ലാതെ വിവാഹം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment