Latest News

മന്ത്രി കെ.കെ.ശൈലജയുടെ ആവശ്യം നിരസിച്ചു; രൂക്ഷവിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി

കൊച്ചി: ബാലവകാശ കമ്മീഷന്‍ നിയമനത്തില്‍ തനിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്ന മന്ത്രി കെ.കെ.ശൈലജയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു.[www.malabarflash.com] 

സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടയാള്‍ എങ്ങനെ ബാലാവകാശകമ്മീഷനില്‍ അംഗമായെന്ന് പറയുവാന്‍ മന്ത്രി ബാധ്യസ്ഥയാണെന്ന് ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി നിരീക്ഷിച്ചു.

അടിയന്തിര സ്റ്റേ ആവശ്യപ്പെട്ടു കൊണ്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ഹര്‍ജിയില്‍ സ്‌റ്റേയില്ല എന്ന് കോടതി വ്യക്തമാക്കി. കോടതി നടപടിയില്‍ സര്‍ക്കാരിന് ആശ്വാസിക്കതക്കതൊന്നുമില്ല എന്ന് മാത്രമല്ല സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന പരാമര്‍ശങ്ങളാണ് ബുധനാഴ്ചയും കോടതി നടത്തിയത്. 12 ക്രമിനില്‍ കേസില്‍ പ്രതിയായയാള്‍ എങ്ങനെ ബാലാവകാശ കമ്മീഷനില്‍ എത്തി എന്നും ഇത് ഗൗരവതരമായ വീഴ്ച്ചയല്ലെ എന്നും കോടതി ചോദിച്ചു.

മന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശം നീക്കാന്‍ കോടതി തയ്യാറായില്ല. മന്ത്രിയുടെ ഓഫീസ് വീഴ്ച്ച പറ്റിയെന്നും
സദുദ്ദേശത്തോടെയാണ് മന്ത്രി പ്രവര്‍ത്തിച്ചതെന്ന് കരുതാന്‍ വയ്യ എന്നുമായിരുന്നു കോടതി മുമ്പ് നടത്തിയ പരാമര്‍ശം.

ഉത്തരവാദിത്വത്തില്‍ നിന്ന് മന്ത്രിക്ക് ഒഴിഞ്ഞു മാറാനാവില്ലെന്നും കോടതി വ്യക്തമാക്കി. ശൈലജ നല്‍കിയ പുനപരിശോധന ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക്‌ മാറ്റി വച്ചു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.