Latest News

പത്രവിതരണക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ആർ.എസ്.എസ് പ്രവര്‍ത്തകന്​ അഞ്ചുവര്‍ഷം കഠിനതടവും പിഴയും

മഞ്ചേരി: പത്രവിതരണക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ആർ.എസ്.എസ് പ്രവര്‍ത്തകന് മഞ്ചേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (രണ്ട്) അഞ്ചുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു.[www.malabarflash.com] 

തിരൂര്‍ വെട്ടം മരക്കപ്പറമ്പത്ത് ദിനേശ് എന്ന മണിയെയാണ് (42) ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസത്തെ അധിക തടവ് അനുഭവിക്കണമെന്നും ജഡ്ജി എ.വി. നാരായണന്‍ ഉത്തരവിൽ വ്യക്തമാക്കി.

മറ്റ് പ്രതികളായ ബാലകൃഷ്ണൻ, പ്രസാദ്, ഭാസ്‌കരന്‍, പ്രഭീഷ് എന്നിവരെ വെറുതെ വിട്ടു.

2007 മാര്‍ച്ച് എട്ടിനായിരുന്നു സംഭവം. തേജസ് പത്രത്തി​െൻറ ഏജൻറ് വെട്ടം പരിയാപുരം വേവണ്ണ അവറാന്‍കില്‍ അന്‍സാറിനെയാണ് (40) കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേററ അന്‍സാര്‍ ദിവസങ്ങളോളം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

16 സാക്ഷികളെ അഡീഷനല്‍ ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പി. ബാലകൃഷ്ണന്‍ കോടതി മുമ്പാകെ വിസ്തരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.