കോഴിക്കോട്: കോഴിക്കോട് പെട്രോള്‍ പമ്പില്‍ നിന്ന് പട്ടാപ്പകല്‍ രണ്ടരലക്ഷത്തിന്റെ കവര്‍ച്ച.ബാങ്കില്‍ അടയ്ക്കാനായി മേശപ്പുറത്ത് തയ്യാറാക്കി വച്ചിരുന്ന തുകയാണ് ഭിക്ഷക്കാരനെന്ന വ്യാജേന എത്തി തട്ടിയെടുത്തത്. സംസാര ശേഷി ഇല്ലാത്തവനെപ്പോലെ അഭിനയിച്ചാണ് ഇയാള്‍ എത്തിയത്.[www.malabarflash.com]
പെട്രോള്‍ പമ്പില്‍ ക്യാമറ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ഇയാള്‍ പണം മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ ലഭ്യമല്ല. അതേസമയം പെട്രോള്‍ പമ്പിന് തൊട്ടടുത്ത സ്ഥാപനങ്ങളിലെ നിരീക്ഷണ ക്യാമറകളില്‍ ഇയാള്‍ നടന്ന് പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

നടക്കാവ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment