വിദ്യാഭ്യാസത്തോടൊപ്പം സ്വയം തൊഴില്‍ പരിചയപ്പെടുന്ന മേളയില്‍ സോപ്പ് നിര്‍മ്മാണ പരിശീലനം നടന്നു. ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ സുലൈമാന്‍ കരിവെള്ളൂര്‍ അധ്യക്ഷത വഹിച്ചു.
ക്ലബിന്റെ ലോഗോ പ്രകാശനം സ്‌കൂള്‍ പ്രധാനധ്യാപകന്‍ അബ്ദുല്‍ ഖാദിര്‍ കെ നിര്‍വ്വഹിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഉല്‍പന്നങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രൂപേഷ് എം.ടി കുമ്പള എ.ഇ.ഒ കൈലാസ മൂര്‍ത്തിക്ക് നല്‍കി.
അബ്ദുല്‍ റഹ്മാന്‍ മാസറ്റര്‍, ഹയര്‍ സെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി സുമിത്ത് കെ, നല്ല പാഠം കോഡിനേറ്റര്‍ ആഷിക് പി, അനസ് മാസറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്ലബ് കോഡിനേറ്റര്‍ ഹനീഫ ഹിംസാക്ക് ആലംപാടി സ്വാഗതവും കണ്‍വീനര്‍ അബ്ദുല്‍ റാശിദ് നന്ദിയും പറഞ്ഞു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment