Latest News

ഉഴവൂരിനെതിരെ എൻസിപി നേതാവിന്‍റെ കൊലവിളിയുടെ ശബ്ദരേഖപുറത്ത്

തിരുവനന്തപുരം: എൻസിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂർ വിജയനെതിരെ എൻസിപി നേതാവ് നടത്തിയ ഭീഷണിയുടെ ശബ്ദരേഖ പുറത്ത്.[www.malabarflash.com] 

പാർട്ടി സംസ്ഥാന സെക്രട്ടറിയും അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷന്‍ ചെയർമാനുമായ സുൾഫിക്കർ മയൂരി ഉഴവൂരിന്‍റെ മരണത്തിന് തൊട്ടുമുൻപ് അതിരൂക്ഷ പരാമർശങ്ങള്‍ ഉന്നയിച്ച് നടത്തിയ ഫോൺ സംഭാഷണത്തിന്‍റെ ശബ്ദരേഖയാണ് സ്വാര്യ ചാനൽ പുറത്തുവിട്ടത്.

എൻസിപിയിലെ തന്നെ മറ്റൊരു നേതാവിനെ വിളിച്ച് ഇങ്ങനെ സംസാരിച്ച സുൾഫിക്കർ ഇതിന് പിന്നാലെ ഉഴവൂർ വിജയനെ നേരിട്ടും വിളിച്ചു. ഈ സംസാരത്തിനൊടുവിൽ ഉഴവൂർ വിജയൻ അസ്വസ്ഥനായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ സന്തതസഹചാരിയായിരുന്ന എൻസിപി നേതാവ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.


Monetize your website traffic with yX Media
 Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.