Latest News

തപാൽ പണി മുടക്കം ജില്ലയിൽ പൂർണം

കാസര്‍കോട്: നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയീസ്‌ന്റെ നേതൃത്വത്തില്‍ തപല്‍ - ആര്‍ എം എസ് ജീവനക്കാര്‍ നടത്തിയ അഖിലേന്ത്യാ പണിമുടക്കം ജില്ലയില്‍ പൂര്‍ണം.[www.malabarflash.com] 

80 ശതമാനം ജീവനക്കാര്‍ പണിമുടക്കി. മുഖ്യ ഓഫീസുകളായ കാസര്‍കോട്, കാഞ്ഞങ്ങാട് തപല്‍ ഓഫിസുകളും, ജില്ലയിലെ ഏക ആര്‍.എം.എസ്. ഓഫീസും അടഞ്ഞു കിടന്നു.
തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍, നീലേശ്വരം ഓഫിസുകളും പ്രവര്‍ത്തിച്ചില്ല. മലയോര മേഖലയില്‍ പരപ്പ, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാല്‍, രാജപുരം, സബ് പോസ്റ്റ ഓഫിസുകളും പണിമുടക്കിനെ തുടര്‍ന്ന് അടഞ്ഞുകിടന്നു. ഉദുമ, കളനാട് എന്നിവടങ്ങളിലും പണിമുടക്ക് പൂര്‍ണമായിരുന്നു. 

ബേക്കലില്‍ ഏഴ് ജീവനക്കാരില്‍ പോസ്റ്റ് മാസ്റ്റര്‍ ആടക്കം നാല് പേര്‍ പണിമുടക്കി. വടക്കന്‍ മേഖലയില്‍ കുമ്പള, ഉപ്പള. ഓഫീസുകളുടെ പ്രവര്‍ത്തനം ഭാഗികമായിരുന്നു. 

ജി.ഡി.എസ്.ജീവനക്കാരുടെ ശമ്പള കമ്മിറ്റി റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കുക, ജീവനക്കാരുടെ കുറവ് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
പണിമുടക്കിയ ജീവനക്കാര്‍ കാസര്‍കോട് മുഖ്യ തപാല്‍ ഓഫീസിന് മുന്നില്‍ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന യോഗത്തില്‍ പി.വി.രാജേന്ദ്രന്‍, സി.കെ.അശോക് കുമാര്‍, കുമാരന്‍ നമ്പ്യാര്‍, കെ.പി.പ്രേംകുമാര്‍, സി.കെ. രാധാകൃഷ്ണന്‍, ഹരി തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.