Latest News

ഓണത്തിന് ഒരുമുറം പച്ചക്കറി; വിളവെടുപ്പും വില്‍പ്പനയും തുടങ്ങി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയുടെയും കൃഷിഭവന്‍റെയും ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയിലൂടെ കൃഷി ചെയ്ത വിഷരഹിത പച്ചക്കറിയുടെ വിളവെടുപ്പും വില്‍പ്പനയും കാഞ്ഞങ്ങാട് തുടക്കമായി. കാഞ്ഞങ്ങാട് തുടങ്ങിയ സ്റ്റാളിന്‍റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

നാടന്‍ പച്ചക്കറികളും വിഷരഹിത പച്ചക്കറികളും കൃഷിഭവന്‍ കര്‍മ്മസേനയുടെ നേതൃത്വത്തില്‍ കൃഷി ചെയ്തതും കര്‍ഷകരില്‍ നിന്നും നേരിട്ട് സ്വീകരിച്ചതുമായ പച്ചക്കറികളാണ് മാര്‍ക്കറ്റ് വിലയില്‍ നിന്നും വില കുറച്ച് വില്‍പന നടത്തുന്നത്. 

ഓണത്തോടടുത്ത ദിവസങ്ങളില്‍ ഗവണ്‍മെന്റിന്റെ 30 ശതമാനം വിലക്കിഴിവോടെ സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്. 

വൈസ് ചെയര്‍മാന്‍ എല്‍.സുലൈഖ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്‍.ഉണ്ണിക്കൃഷ്ണന്‍, മഹമൂദ് മുറിയനാവിസ, കൃഷിഭവന്‍ കണ്‍വീനര്‍ സന്തോഷ് കുശാല്‍നഗര്‍, അനില്‍ വര്‍ഗ്ഗീസ്, അനീഷ് കൊവ്വല്‍സ്‌റ്റോര്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.