കാഞ്ഞങ്ങാട്: പളളിയില്‍ നിസ്‌കരിക്കുന്നതിനിടയില്‍ മൊബൈല്‍ഫോണും മറ്റും മോഷ്ടിച്ച പ്രതിയെ രണ്ടര മാസത്തിന് ശേഷം റെയില്‍വെസ്റ്റേഷനില്‍ നിന്നും പിടികൂടി.[www.malabarflash.com]
കാസര്‍കോട് നിന്നും ജോലി ചെയ്ത് മടങ്ങി വരുന്നതിനിടയില്‍ സുഹൃത്തിനെ കാണാന്‍ കാഞ്ഞങ്ങാട് ഇറങ്ങിയ ഷുഹൈല്‍ വൈകിട്ട് നാലുമണിയോടെ നിസ്‌കരിക്കാനായി ബസ് സ്റ്റാന്റ് പരിസരത്തെ ടൗണ്‍ ജുമാ മസ്ജിദില്‍ പോയതായിരുന്നു. നിസ്‌കരിക്കുന്നതിനിടയില്‍ മൊബൈല്‍ഫോണ്‍, പവര്‍ബാങ്ക്, 18000 രൂപ എന്നിവ അടങ്ങിയ ബാഗ് പളളിക്കകത്ത് വെച്ചതായിരുന്നു. നിസ്‌കരിച്ച് ഇറങ്ങിയപ്പോള്‍ ബാഗ് കാണാനില്ലായിരുന്നു.
കാസര്‍കോട് വാട്ടര്‍ അതോറിറ്റിയിലെ പമ്പ് ഓപ്പറേറ്റര്‍ പടന്ന വലിയപറമ്പിലെ എം ഷുഹൈലാണ് രണ്ടര മാസത്തിന് ശേഷം തന്റെ മൊബൈല്‍ഫോണും മറ്റും മോഷ്ടിച്ച മോഷ്ടാവിനെ പിടികൂടി പോലീസിലേല്‍പ്പിച്ചത്. കര്‍ണ്ണാടക ബല്‍ത്തങ്ങാടിയിലെ പുത്തില അബ്ദുള്‍ ബഷീര്‍(82) ആണ് പിടിയിലായത്.
കാസര്‍കോട് നിന്നും ജോലി ചെയ്ത് മടങ്ങി വരുന്നതിനിടയില്‍ സുഹൃത്തിനെ കാണാന്‍ കാഞ്ഞങ്ങാട് ഇറങ്ങിയ ഷുഹൈല്‍ വൈകിട്ട് നാലുമണിയോടെ നിസ്‌കരിക്കാനായി ബസ് സ്റ്റാന്റ് പരിസരത്തെ ടൗണ്‍ ജുമാ മസ്ജിദില്‍ പോയതായിരുന്നു. നിസ്‌കരിക്കുന്നതിനിടയില്‍ മൊബൈല്‍ഫോണ്‍, പവര്‍ബാങ്ക്, 18000 രൂപ എന്നിവ അടങ്ങിയ ബാഗ് പളളിക്കകത്ത് വെച്ചതായിരുന്നു. നിസ്‌കരിച്ച് ഇറങ്ങിയപ്പോള്‍ ബാഗ് കാണാനില്ലായിരുന്നു.
ബാഗിന്റെ സമീപം ചുറ്റിക്കറങ്ങുന്ന ഒരാളുടെ ദൃശ്യം പളളിയുടെ സി സി ടി വിയില്‍ ഉണ്ടായിരുന്നു.
ഈ രൂപം മനസ്സില്‍ സൂക്ഷിച്ച ഷുഹൈല്‍ വെളളിയാഴ്ച കാഞ്ഞങ്ങാട് റെയില്‍വെസ്റ്റേഷനിലെ ആള്‍ക്കൂട്ടത്തിനിടയില്‍ ഈ മുഖ സാദൃശ്യമുളളയാളെ കാണുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ വിവരമറിയിക്കുകയും ചെയ്തു.
ഈ രൂപം മനസ്സില്‍ സൂക്ഷിച്ച ഷുഹൈല്‍ വെളളിയാഴ്ച കാഞ്ഞങ്ങാട് റെയില്‍വെസ്റ്റേഷനിലെ ആള്‍ക്കൂട്ടത്തിനിടയില്‍ ഈ മുഖ സാദൃശ്യമുളളയാളെ കാണുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ വിവരമറിയിക്കുകയും ചെയ്തു.
ഇയാളെ പിടികൂടി ചോദ്യം ചെയ്ത് പരിശോധിച്ചപ്പോള്‍ ഷുഹൈലിന്റെ മോഷണം പോയ മൊബൈല്‍ ഫോണ്‍, പവര്‍ബാങ്ക്, ചാര്‍ജ്ജറുകള്‍, ഒരു ലക്ഷത്തോളം രൂപ എന്നിവ ഇയാളുടെ ബാഗില്‍ നിന്നും കണ്ടെടുത്തു. അബ്ദുള്‍ ബഷീറിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment