Latest News

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ ക്രൂരമയി മര്‍ദ്ദിച്ച ശേഷം തട്ടിക്കൊണ്ടുപോയി

തളിപ്പറമ്പ്: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു എന്നാരോപിച്ച് നാട്ടുകാര്‍ നോക്കിനില്‍ക്കെ രണ്ടംഗ സംഘം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു.[www.malabarflash.com]

ഞായ്‌റാഴ്ച വൈകുന്നേരം മൂന്നരയോടെ പോലീസ് സ്‌റ്റേഷന് സമീപം ഷാലിമാര്‍ ടെക്‌സിന് മുന്നിലായിരുന്നു നാട്ടുകാരെ നടുക്കിയ ഭീകര മര്‍ദ്ദനം നടന്നത് പല തവണ അടിവയറ്റിന് ചവിട്ടിയപ്പോള്‍ അലറിക്കരഞ്ഞ യുവാവിനെ റോഡിലിട്ട് വലിച്ച സംഘം ഭീകരമായി മര്‍ദ്ദിച്ച ശേഷം തട്ടിക്കൊണ്ടുപോയി.

ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവ് മാര്‍ക്കറ്റിലെ ഒരു മൊബൈല്‍ ഷോപ്പില്‍ നിന്നും മൊബൈല്‍ മോഷ്ടിച്ചു എന്നാരോപിച്ച് പരാതി ലഭിച്ചതനുസരിച്ച് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ നിരപരാധിയാണെന്നുകണ്ട് പറഞ്ഞുവിട്ടതായിരുന്നു. പോലീസ് സ്റ്റേഷനില്‍ നിന്നിറങ്ങി ഷാലിമാര്‍ ടെകസിന് മുന്നിലെത്തിയപ്പോഴാണ് രണ്ടംഗ സംഘം പിടികൂടി മര്‍ദ്ദിച്ച് തട്ടിക്കൊണ്ടുപോയത്.

എവിടെയൊ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്ന യുവാവിനെ കണ്ടെത്താന്‍ തളിപ്പറമ്പ് ഡിവൈഎസ്പി എസ്‌ഐ പി.എ.ബിനുമോഹനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് അന്വേഷണം നടത്തി വരികയാണ്. 

ഉത്രാട തിരക്കിനിടയില്‍ സത്രീകളും കുട്ടികളും നോക്കി നില്‍ക്കവെ നടന്ന പൈശാചികമായ മര്‍ദ്ദനം നിര്‍ത്താന്‍ പലരും ആവശ്യപ്പട്ടുവെങ്കിലും യുവാക്കള്‍ തയ്യാറായില്ല. മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.