കാസര്‍കോട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. ചെങ്കള ചേരൂരിലെ കബീര്‍ - റുഖ്‌സാന ദമ്പതികളുടെ മകന്‍ ശഅ്ബാന്റെ മൃതദേഹമാണ് തളങ്കര കെ കെ പുറത്ത് വെച്ച് കണ്ടെത്തിയത്.[www.malabarflash.com]
ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് കുട്ടിയെ കാണാതായത്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് പുഴയില്‍ വീണതാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് കെ കെ പുറത്ത് വെച്ച് പുഴയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

No comments:
Post a Comment