മസ്‌കത്ത്: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി പെണ്‍കുട്ടി മരിച്ചു. സലാലയില്‍ താമസിക്കുന്ന കണ്ണൂര്‍ കൂത്തുപറമ്പ് കൈതേരി നിവാസി താഹിറിന്റെ മകള്‍ ഷഹാരിസ് (15) ആണ് മരിച്ചത്. സലാല ഇന്ത്യന്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.[www.malabarflash.com]
ഇവര്‍ സഞ്ചരിച്ച ലാന്റ്ക്രൂയിസര്‍ ഒട്ടകത്തെ ഇടിച്ച് മറിയുകയായിരുന്നു. മസ്‌കത്തില്‍ നിന്ന് 250 കിലോമീറ്ററിലധികം ദൂരെ ജഅ്‌ലാന്‍ ബനീബുആലിയില്‍ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം.
സലാല ചൗക്കില്‍ ഏറെ വര്‍ഷങ്ങളായി ടെക്‌സ്റ്റെല്‍ ബിസിനസ് നടത്തിവരുന്ന താഹിറും കുടുംബവും പെരുന്നാള്‍ അവധി പ്രമാണിച്ച് ബുആലിയിലെ സഹോദരിയുടെ വീട്ടിലേക്ക് വരുംവഴിയാണ് അപകടമുണ്ടായത്.
ബുആലി ആശുപത്രിക്ക് സമീപം അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഒട്ടകങ്ങളില്‍ ഒന്നിനെ ഇടിച്ച വാഹനം രണ്ടുതവണ കരണം മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ചുവീണ ഷഹാരിസ് തല്‍ക്ഷണം മരണപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ വാഹനം നിശേഷം തകര്‍ന്നു. താഹിറിനും ഭാര്യക്കും മകനും അപകടത്തില്‍ നിസാര പരിക്കാണ് ഉള്ളത്.
No comments:
Post a Comment