Latest News

19കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഫെയ്സ്ബുക്കില്‍ പ്രചരിപ്പിച്ചു

അമരാവതി: 19കാരിയെ ലൈംഗികമായി അപമാനിച്ച് വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ കാമുകനും രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് വീഡിയോ പ്രചരിപ്പിച്ചതെന്നാണ് ആരോപണം.[www.malabarflash.com] 

ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ വിവസ്ത്രയാക്കാനും ലൈംഗികമായി പീഡിപ്പിക്കാനും ശ്രമിക്കുന്ന ദൃശ്യങ്ങളില്‍ വെറുതെ വിടണമെന്ന് പറഞ്ഞ് കൗമാരക്കാരി കരയുന്നതും കാണാം.

കൂടെയുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടി യുവാക്കളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. ഓഗസ്റ്റിലാണ് സംഭവം നടന്നതെന്നാണ് പോലീസിന്റെ ഭാഷ്യം. എന്നാല്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ്‌ പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയത്. ബി സായി എന്ന് പേരുളള യുവാവുമായി ഒരു വര്‍ഷമായി പരിചയമുണ്ടെന്നും ഇയാളെ കാണാന്‍ വേണ്ടി പെണ്‍കുട്ടി ക്ഷേത്രത്തില്‍ പോയതാണെന്നും പോലീസ് പറയുന്നു.

വരുന്ന വഴിയാണ് പെണ്‍കുട്ടിയെ വിജനമായ വഴിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കാര്‍ത്തിക്ക് എന്ന് പറയുന്ന പെണ്‍കുട്ടിയുടെ മറ്റൊരു സുഹൃത്തും അറസ്റ്റിലായിട്ടുണ്ട്. ഇയാളുടെ പ്രേരണയാലാണ് സായി പെണ്‍കുട്ടിയെ അപമാനിച്ചത്. അതേസമയം കാര്‍ത്തിക്ക് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.
രക്ഷിതാക്കള്‍ ഇത്തരം ബന്ധങ്ങലില്‍ നിന്ന് കുട്ടികളെ വിലക്കണമെന്ന് പോലീസ് പറഞ്ഞു. കോളേജുകളിലും സ്കൂളുകളിലും തങ്ങള്‍ ബോധവത്കരണ പരിപാടികള്‍ നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതികളെ റിമാന്റ് ചെയ്തിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.