Latest News

'അസര്‍മുല്ല' സംഗീത വിരുന്നിന്റെ പ്രവേശന പാസ് വിതരണം തുടങ്ങി

കാഞ്ഞങ്ങാട്: ബേക്കല്‍ ഫോര്‍ട്ട്‌ ലയണ്‍സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന 'നവരത്ന' പുരസ്കാര വിതരണത്തിന്റെയും 'അസര്‍മുല്ല' സംഗീത വിരുന്നിന്റെയും പ്രവേശന പാസ് വിതരണം പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ സലീം ഇട്ടമ്മലിന് നല്‍കി ഉദ്ഘാടനം ചെയ്തു.[www.malabarflash.com] 

ബേക്കല്‍ ഫോര്‍ട്ട്‌ ലയണ്‍സ്‌ ക്ലബ്ബ് പ്രസിഡണ്ട് എം ബി ഹനീഫ്, വൈസ് പ്രസിഡണ്ടുമാരായ സുകുമാരന്‍ പൂച്ചക്കാട്, യൂറോ കുഞ്ഞബ്ദുള്ള, സെക്രട്ടറി അഷറഫ് കൊളവയല്‍, പി എം അബ്ദുല്‍ നാസര്‍, ബഷീര്‍ കുശാല്‍, ഹാറൂണ്‍ ചിത്താരി, സി.പി. സുബൈര്‍ എന്നിവര്‍ സംബന്ധിച്ചു.
ജില്ലയിലെ വ്യത്യസ്ത മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന 9 പേര്‍ക്ക് ബേക്കല്‍ ഫോര്‍ട്ട്‌ ലയണ്‍സ്‌ ക്ലബ്ബിന്റെ 'നവരത്ന' പുരസ്കാര വിതരണവും മാപ്പിളപ്പാട്ട് രംഗത്ത് കഴിവ് തെളിയിച്ച പ്രമുഖര്‍ പങ്കെടുക്കുന്ന 'അസര്‍മുല്ല' മാപ്പിള ഗാനമേളയും സെപ്റ്റംബര്‍ 22ന് വൈകീട്ട് 7മണിക്ക് കാഞ്ഞങ്ങാട് ആകാശ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.