കാസര്‍കോട്: പി.വി കൃഷ്ണന്‍മാഷുടെ പ്രശസ്തമായ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം കാണാന്‍ ആദ്യ ദിനത്തില്‍ തന്നെ നിരവധി പേരെത്തി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നൂറുകണക്കിനാളുകളാണ് വെളളിയാഴ്ച രാവിലെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം കാണാനും ആസ്വദിക്കാനുമെത്തിയത്.[www.malabarflash.com]
വെളളിയാഴ്ച മുതല്‍ 17വരെയാണ് പ്രദര്‍ശനം. കൃഷ്ണന്‍മാഷ് വിവിധ ഘട്ടങ്ങളിലായി വരച്ച, വ്യത്യസ്ത വിഷയങ്ങളിലുള്ള നൂറിലേറെ കാര്‍ട്ടൂണുകളാണ് പ്രദര്‍ശനത്തിലുള്ളത്. വരകളുടെ സൗന്ദര്യവും ആശയങ്ങളുടെ സമ്പന്നതയും കൊണ്ട് കൃഷ്ണന്‍ മാഷിന്റെ ഓരോ കാര്‍ട്ടൂണുകളും ശ്രദ്ധേയമാണ്. മാഷ് പകര്‍ത്തിയ ചരിത്രം കുറിച്ച ഫോട്ടോകളും ഉള്‍ക്കാഴ്ചയുള്ള മുഖചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ കാസര്‍കോട് പൗരാവലി കൃഷ്ണന്‍മാഷിന് നല്‍കുന്ന ആദരവ് പരിപാടിയുടെ ഭാഗമായാണ് കാര്‍ട്ടൂണ്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്.
ശനിയാഴ്ച മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കാര്‍ട്ടൂണ്‍ ക്യാമ്പും ഒരുക്കുന്നുണ്ട്. കേരളത്തിലെ പ്രശസ്തരായ കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കെടുക്കും.
No comments:
Post a Comment