മദീന: കേരളത്തിലേക്കുള്ള ഹാജിമാരുടെ മടക്കയാത്ര നടത്തിയ ഹജ്ജ് വിമാനം ഒരു മണിക്കൂറിനു ശേഷം അടിയന്തരമായി മദീന വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കി.[www.malabarflash.com]
ചൊവ്വാഴ്ച്ച രാവിലെ പത്തു മണിയോടെ മദീന വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന സഊദി എയര്‍ലൈന്‍സ് വിമാനമാണ് അത്യാഹിതഘട്ടം ധാരണ ചെയ്ത് ഒരു മണിക്കൂറിനു ശേഷം തിരിച്ചിറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
വിമാനത്തിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്ന് അതിശക്തമായ രീതിയില്‍ വായു വിമാനത്തിനു ഉള്ളിലേക്ക് തള്ളിക്കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
വന്‍ അപകട സാധ്യത മുന്നില്‍ കണ്ട പൈലറ്റ് അടിയന്തര ലാന്‍ഡിങ്ങിനു അനുമതി തേടുകയായിരുന്നു. ശക്തമായി ആടിയുലഞ്ഞ വിമാനം അദ്ഭുതകരമായാണ് താഴെയിറക്കിയത്.
വന്‍ ദുരന്തമാണ് തലനാരിഴക്ക് ഒഴിവായത്. ഹജ്ജ് സര്‍വിസ് മുഖേനയെത്തിയ 300 ഓളം ഹാജിമാരാണ് വിമാനത്തിലുണ്ടായിരുന്നത്.

No comments:
Post a Comment