കോഴിക്കോട്: സ്മാര്‍ട്ട് ഫോണുകള്‍ പൊട്ടിത്തെറിക്കുന്ന സംഭവം നിരന്തരമാകുന്നു. ആന്‍ഡ്രോയിഡ് ഫോണുകള്‍ പൊട്ടിത്തെറിക്കുമ്പോള്‍ ഐഫോണ്‍ സുരക്ഷിതമാണെന്നായിരുന്നു ഏവരും കരുതിയിരുന്നത്.[www.malabarflash.com]
എന്നാല്‍ കോഴിക്കോട് നന്മണ്ട കുറൂളിപ്പറമ്പത്ത് പികെ ജാഷിദ് എന്ന യുവാവിന്റെ പോക്കറ്റിലിരുന്ന ഐഫോണ്‍ പൊട്ടിത്തെറിച്ചു. ജീന്‍സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്മാര്‍ട്ട് ഫോണാണ് പൊട്ടിത്തെറിച്ചത്.
ആപ്പിള്‍ ഐഫോണ്‍ 6 എക്‌സ് ആണ് പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. കാറിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ പോക്കറ്റില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
പുതുതായി വാങ്ങിയ ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോണ്‍വാങ്ങിയിട്ട് ഒരു ദിവസം മാത്രമാണ് ആയതെന്ന് ജാഷിദ് വ്യക്തമാക്കി.
തുടയ്ക്ക് പരിക്കേറ്റ ഇയാള്‍ കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെ കുറിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആപ്പിള്‍ കമ്പനിക്കും പരാതി നല്‍കാനുള്ള നീക്കത്തിലാണ് യുവാവ്.

No comments:
Post a Comment