Latest News

പി.ടി ഉഷയായി പ്രിയങ്കാ ചോപ്ര വെള്ളിത്തിരയില്‍ എത്തുന്നു

പി.ടി ഉഷയുടെ ജീവിതം സിനിമയാകുമ്പോള്‍ ബോളിവുഡ് സുന്ദരി പ്രിയങ്കാ ചോപ്ര ആ വേഷം വെള്ളിത്തിരയില്‍ അവതരിപ്പിക്കും.[www.malabarflash.com]

1985 ലും 1986 ലും ലോക അത്‌ലറ്റിക്‌സിലെ മികച്ച പത്തുതാരങ്ങളില്‍ ഒരാളായിരുന്നു പി.ടി. ഉഷ.

പി.ടി. ഉഷ ഇന്ത്യ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യ സംവിധായകയായ രേവതി എസ്. വര്‍മ്മയാണ്.

ഹിന്ദിയിലാണ് സിനിമ ചിത്രീകരിക്കുന്നതെങ്കിലും ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

എ.ആര്‍. റഹ്മാന്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡോ.രാജേഷ് സര്‍ഗം ആണ്.

100 കോടി രൂപ നിര്‍മ്മാണ ചെലവ് വരുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബാക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോനാണ്.

ബാക് വാട്ടര്‍ സുഡിയോയ്‌ക്കൊപ്പം പ്രശസ്ത ഹോളിവുഡ് ബാനറും നിര്‍മ്മാണത്തില്‍ സഹകരിക്കുന്നുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.