Latest News

മൊഗ്രാലിൽ നിന്നും കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കീഴൂരിൽ കണ്ടെത്തി

കാസറകോട് : മൊഗ്രാൽ കൊപ്പളം കടപ്പുറത്ത് നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.കൊപ്പളത്തെ മൊയ്‌തീൻ മകൻ ഖലീൽ (20) ന്റെ മൃതദേഹമാണ് കീഴൂർ കടപ്പുറത്ത് നിന്നും കണ്ടെത്തിയത്.[www.malabarflash.com ] 

ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെ ഖലീല്‍ കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ പന്ത് കടലിലേക്ക് തെറിച്ചുപോവുകയായിരുന്നു. പന്തെടുക്കാനായി ഖലീല്‍ കടലില്‍ ഇറങ്ങിയപ്പോഴാണ് തിരമാലകളില്‍പെട്ട് കാണാതായത്. 

മൂന്നു ദിവസത്തിനു ശേഷമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.