Latest News

ആവേശമായി ജയസൂര്യ: വി.എന്‍.എ ഇന്‍ഡസ്ട്രിയല്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു

ഉദുമ: സംസ്ഥാന - ജില്ലാ കബഡി അസോസിയേഷന്റെ നേതൃത്വത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റും നാസ്‌ക് ഉദുമയും , ഏവീസ് ഗ്രൂപ്പ് ഉദുമയും സംയുക്തമായി 2018 ജനുവരി 18 മുതല്‍ 21 വരെ ഉദുമ പള്ളത്ത് സംഘടിപ്പിക്കുന്ന വി.എന്‍.എ ഇന്‍ഡസ്ട്രിയല്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം മലയാളത്തിന്റെ പ്രിയ നടന്‍ ജയസൂര്യ നിര്‍വ്വഹിച്ചു.[www.malabarflash.com ]

പ്രിയനടനെ നേരില്‍ കാണാന്‍ സ്ത്രീകളും കുട്ടികളുമടക്കം വന്‍ജനാവലിയാണ് ഉദുമ പളളത്ത് എത്തിയത്.
സദസ്സിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് താരം ശ്രോദ്ധാക്കളെ കയ്യടി വാങ്ങിയാണ് വേദി വിട്ടത്.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്‍മാനുമായ കെ .അഹമ്മദ് ഷെരീഫിന്റെ അധ്യക്ഷതയില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. ചടങ്ങ് ഉദ്ഘാടനം ചെയ്തു

ലോഗോ രൂപകല്‍പന ചെയ്തയാള്‍ക്കുളള സമ്മാനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ വിതരണം ചെയ്തു. സംഘാടക സമിതിയുടെ ഉപഹാരം ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദാലി ജയസൂര്യയ്ക്ക് സമ്മാനിച്ചു.
മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, ഹക്കീം കുന്നില്‍, കെ.ബി.എം ഷെരീഫ്, അഡ്വ.ശ്രീകാന്ത്, അഡ്വ. മോഹനന്‍, വാസു മാങ്ങാട്, കെ. സന്തോഷ് കുമാര്‍, സൈനബ അബൂബക്കര്‍, ലക്ഷ്മി ബാലന്‍, കെ. പ്രഭാകരന്‍, ഡോ. അഹമ്മദ് ഫയാസ്, ജോസ് തയ്യില്‍, അഷ്‌റഫ് മൊട്ടയില്‍, യൂസുഫ് റൊമാന്‍സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ടൂര്‍ണമെന്റ് വര്‍ക്കിംഗ് ചെയര്‍മാന്‍ കേവീ സ് ബാലകൃഷ്ണന്‍ സ്വാഗതവും , കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ് പ്രസിഡണ്ടും ടൂര്‍ണമെന്റ് കണ്‍വീനറുമായ എ. വി. ഹരിഹര സുധന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.