Latest News

ഒരാഴ്ച മുമ്പ് കാണാതായ കാസര്‍കോട്ടെ ഭര്‍തൃമതി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പാലക്കാട് സ്വദേശിയുമായി വിവാഹിതയായി

കാസര്‍കോട്: ഒരാഴ്ച മുമ്പ് കാണാതായ കാസര്‍കോട്ടെ ഭര്‍തൃമതിയെ പോലീസ് അന്വേഷണത്തിനിടെ പാലക്കാട്ട് കണ്ടെത്തി.
കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ 21കാരിയെയാണ് സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. [www.malabarflash.com]

ഈ മാസം 8ന് യുവതിയെ കാണാതായതായി സഹോദരന്‍ കാസര്‍കോട് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് എ.എസ്.ഐ. കെ.പി.വി രാജീവിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരികയായിരുന്നു.

യുവതിയുടെ ഭര്‍ത്താവായ കര്‍ണ്ണാടക സ്വദേശി ഗള്‍ഫിലാണ്. ഏതാനും മാസം മുമ്പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പാലക്കാട് മുടിപ്പറമ്പിലെ ഇലക്ട്രീഷ്യനുമായി 21കാരി പ്രണയത്തിലായിരുന്നു. കര്‍ണ്ണാടകയിലെ ഭര്‍തൃവീട്ടില്‍ നിന്ന് കാസര്‍കോട്ടെ വീട്ടിലെത്തിയ യുവതി 8ന് രാവിലെ കണ്ണൂരിലെ സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് പോയതായിരുന്നു. പിന്നീട് തിരിച്ചെത്താത്തതിനെതുടര്‍ന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.

സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ പാലക്കാട്ട് ഉള്ളതായി തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശിയുടെ കുടുംബക്ഷേത്രത്തില്‍ വെച്ച് ഇവര്‍ വിവാഹിതരായതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. വെളളിയാഴ്ച ഇരുവരെയും കാസര്‍കോട്ടെത്തിച്ചു. യുവതിയെ പരവനടുക്കം മഹിളാമന്ദിരത്തിലേക്ക് മാറ്റി. പാലക്കാട് സ്വദേശിയെ തിരിച്ചയച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.