ഉദുമ: ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും അജണ്ടകള്‍ കേരളത്തില്‍ നടപ്പാക്കാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് സിപിഐ എമ്മിനെതിരെയും എല്‍ഡിഎഫ് സര്‍ക്കാരിനെതിനെതിരെയും നുണപ്രചരണം നടത്തുന്നതെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍ പറഞ്ഞു.[www.malabarflash.com]
തിരുവോണ ദിവസം കോണ്‍ഗ്രസുകാര്‍ കുത്തിക്കൊന്ന മാങ്ങാട്ടെ സിപിഐ എം പ്രവര്‍ത്തകന്‍ എം ബി ബാലകൃഷ്ണന്റെ നാലാം രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി മാങ്ങാട് സംഘടിപ്പിച്ച അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ കടന്നുകയറി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നിരവധി സിപിഐ എം പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തി. എന്നിട്ടും സിപിഐ എം തളര്‍ന്നില്ല. ഇതിനാലാണ് കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് ആക്രണമെന്ന് നുണ പ്രചരണം. ജനാധിപത്യപരമായി ഭരണം നടക്കുന്ന കേരളത്തില്‍ രാഷ്ട്രപതി ഭരണം ആവശ്യപെടുന്ന ബിജെപി ഇതാദ്യ നടപ്പാക്കേണ്ടത് കൊലപാതക പരമ്പര നടക്കുന്ന ബിജെപി ഭരണ സംസ്ഥാനങ്ങളിലാണ്.
മത ആഘോഷത്തെ സിപിഐ എം എതിര്‍ക്കുന്നില്ല. മത തീവ്രാദത്തെയാണ് ഏതിര്‍ക്കുന്നതെന്ന് പി ജയരാജന്‍ പറഞ്ഞു.
ഉദുമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ സന്തോഷ്‌കുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമന്‍, ഏരിയാ സെക്രട്ടറി ടി നാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി എം കെ വിജയന്‍ സ്വാഗതം പറഞ്ഞു.
മീത്തല്‍ മാങ്ങാട് കേന്ദ്രീകരിച്ച് പൊതുപ്രകടനം നടന്നു. രാവിലെ സ്മൃതി മണ്ഡപത്തില്‍ പ്രഭാതഭേരിയോടെ പതാകയുയര്‍ത്തി പുഷ്പാര്‍ചന നടന്നു. അനുസ്മരണ യോഗത്തില്‍ മധുമുതിയക്കാല്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമന്‍, ഏരിയാ സെക്രട്ടറി ടി നാരായണന്‍, ജില്ലാ കമ്മിറ്റിയംഗം എം ലക്ഷ്മി, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍, കെ സന്തോഷ് കുമാര്‍, എം കെ വിജയന്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment