കോൽക്കത്ത: രാജ്യത്ത് സെൽഫി "ഭ്രാന്തിൽ' ഒരു ജീവൻ കൂടി പൊലിഞ്ഞു. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. ഇവിടുത്തെ കല്യാണി സ്റ്റേഷനിൽ നിന്ന് ഒന്നര കിലോമീറ്റർ മാത്രമകലെയായാണ് അപകടം നടന്നത്.[www.malabarflash.com]
രാജേഷ് ത്രിഗുണ, സൂരജ് മോൻഡാൽ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ട്രെയിൽ വരുന്നത് ദൂരെ നിന്നു കണ്ട ഇവർ അതിന്‍റെ പശ്ചാത്തലത്തിൽ സെൽഫിയെടുക്കാനാണ് ശ്രമിച്ചത്.
ഇതിനായി ഇരുവരും ട്രാക്കിനോട് ചേർന്നാണ് നിന്നത്. വേഗത്തിലെത്തിയ ട്രെയിൻ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. രാകേഷ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സൂരജ് സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.

No comments:
Post a Comment