Latest News

ഹിജ്‌റ പുതുവർഷം; യു.എ.ഇ.യിൽ പൊതു-സ്വകാര്യ മേഖലകൾക്ക് വ്യാഴാഴ്ച അവധി

ദുബൈ: യു.എ.ഇ.യിൽ ഹിജ്‌റ പുതുവർഷത്തോടനുബന്ധിച്ച് പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി. വ്യാഴാഴ്ച പൊതുമേഖലയ്ക്ക് അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു.[www.malabarflash.com]

മനുഷ്യവിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയമാണ് സ്വകാര്യമേഖലയുടെ അവധി പ്രഖ്യാപിച്ചത്.

ദുബൈയിലെ വിദ്യാലയങ്ങൾക്കും വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് നോളജ്‌ ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു. പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഹിജ്‌റ പുതുവർഷത്തിന്റെ അവധി മുഹറം ഒന്നിനായിരിക്കുമെന്നു അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.