Latest News

ലൈവ് ഷോക്കിടെ അവതാരകയുടെ വസ്ത്രം അവതാരകന്‍ മുറിച്ചു നീക്കി; വീഡിയോ

ടിവി ഷോയ്ക്കിടെ അവതാരകയുടെ വസ്ത്രം കത്രിക കൊണ്ട് പുരുഷ അവതാരകന്‍ മുറിച്ചു നീക്കി. സ്പാനിഷ് ടിവി ഷോയ്ക്കിടെയായിരുന്നു സംഭവം.[www.malabarflash.com]

 ‘ആഫ്റ്റര്‍ നൂണ്‍ ഹിയര്‍ ആന്‍ഡ് നൗ’ എന്ന പ്രോഗ്രാമിനിടയില്‍ ജുവന്‍ വൈ മെഡിയോ എന്ന അവതാരകനാണ് കൂടെയുള്ള അവതാരകയായ ഇവ റൂയിസിന്റെ വസ്ത്രം കത്രിക കൊണ്ട് മുറിച്ച് നീക്കിയത്. ഒരു തമാശ എന്ന നിലയിലാണ് പരിപാടിയില്‍ ഇതെല്ലാം നടന്നത്.

ലൈവ് ഷോയ്ക്കിടെയായിരുന്നു അവതാരകന്‍ ഇത്തരത്തില്‍ ചെയ്തത്. കഴിഞ്ഞ ഷോയില്‍ ജുവനെതിരെ ഇവ സ്റ്റണ്ട് ചെയ്തിരുന്നു. ഇതിന് പ്രതികാരമായാണ് വസ്ത്രം മുറിക്കുന്നതെന്ന് ജുവന്‍ പറയുന്നുണ്ടായിരുന്നു. ജുവന്‍ വസ്ത്രം മുറിച്ച ഭാഗം മറച്ചു പിടിക്കാന്‍ ഇവ ശ്രമിക്കുന്നുണ്ടായിരുന്നു.

വസ്ത്രത്തിന്റെ മുന്‍ഭാഗം മുറിച്ച ജുവന്‍ പിന്‍ഭാഗവും മുറിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് മുന്‍ഭാഗത്ത് മറ്റൊരു പെണ്‍കുട്ടി വന്ന് മറഞ്ഞ് നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ഇവ പോകുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിക്കഴിഞ്ഞു. തമാശക്കാണെങ്കിലും ഇങ്ങനെയൊക്കെ ചെയ്യാമോ എന്നാണ് പലരും ചോദിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.