Latest News

പുത്തൻ ലോഗോയും പുത്തൻ ഫീച്ചറുകളുമായി യൂട്യൂബ്

കഴിഞ്ഞ 12 വർഷമായി ഒരേ ലോഗോയും ഫോർമാറ്റിലും ഒതുങ്ങിയിരുന്ന യൂട്യൂബ് അടിമുടി മാറ്റത്തിനൊരുങ്ങിയിരിക്കുകയാണ്. യൂട്യൂബിന്റെ സ്വന്തം പ്ലേ ബട്ടൺ അക്ഷരങ്ങൾക്ക് മുമ്പ് വരുന്ന വിധത്തിലാണ് പുതിയ ലോഗോ രൂപകൽപന ചെയ്തിരിക്കുന്നത്.[www.malabarflash.com]

പുതിയ മാറ്റങ്ങൾ മൊബൈൽ ആപ്പിലും ഡെസ്‌ക്ടോപ്പിലും കാണാൻ സാധിക്കും. മൊബൈൽ ആപ്പിലേക്ക് വരുമ്പോൾ, ആപ്പിലെ നാവിഗേഷൻ ടാബ് എളുപ്പത്തിൽ നിയന്ത്രിക്കാൻ സാധിക്കും വിധം സ്‌ക്രീനിന് താഴേക്ക് മാറ്റി. ഒപ്പം പുതിയ ലൈബ്രറിയും അക്കൗണ്ട്‌സ് ടാബുകളും കൊണ്ടുവന്നിട്ടുണ്ട്. അതൊടൊപ്പം തന്നെ വീഡിയോകൾ പ്ലേ ചെയ്യുന്ന വേഗത കുറയ്ക്കാനും വർധിപ്പിക്കാനും ഇനി ആപ്ലിക്കേഷനിൽ സാധിക്കും.

യൂട്യൂബ് വീഡിയോ പ്ലെയറിൽ കാര്യമായ പരിഷ്‌കാരണങ്ങളാണുള്ളത്. മുൻ വീഡിയോ (Previous Video) കാണാനും അടുത്ത വീഡിയോ (Next Video) കാണാനും ഇനി സ്‌ക്രീനിൽ യഥാക്രമം ഇടത്തോട്ടും വലത്തോട്ടും സൈ്വപ്പ് ചെയ്താൽ മതി. ഈ ഫീച്ചർ പക്ഷെ ഉപയോഗത്തിൽ വരണമെങ്കിൽ ദിവസങ്ങളെടുക്കും.

കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയം വീഡിയോ ഫോർമാറ്റിക് ഓട്ടോമാറ്റിക്കായി മാറുന്നതാണ്. വീഡിയോ ഫോർമാറ്റിനനുസരിച്ച് വീഡിയോ വെർട്ടിക്കൽ, ലാൻസ്‌കേപ്, സ്‌ക്വയർ രൂപങ്ങളിലേക്ക് ഓട്ടോമാറ്റിക് ആയി മാറും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.